Monday, September 25, 2023

18 പ്ലസ് എന്ന ചിത്രം ഒടിടിയില്‍ എത്തി

നസ്‍ലിന്‍, മാത്യു തോമസ്, നിഖില വിമൽ എന്നിർ പ്രധാന കഥാപാത്രങ്ങലായി എത്തിയ 18 പ്ലസ് എന്ന ചിത്രം ഒടിടിയില്‍ എത്തി. അരുണ്‍ ഡി ജോസ് സംവിധാനം ചിത്രം ജൂലൈ 7 ന് ആണ് തിയറ്ററുകളിലെത്തിയത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലൈവിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.

തിയറ്ററുകളില്‍ നിരവധി ചിരിനിമിഷങ്ങള്‍ സമ്മാനിച്ച ചിത്രം ടീനേജിന്‍റെ സൌഹൃദവും പ്രണയുമൊക്കെ നിറയുന്ന ചിത്രമാണ്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീൽസ് മാജിക്കും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിച്ചിരിക്കുന്നു.

സംഗീതം, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ, എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനർ നിമീഷ് താന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ സുജിത് സി എസ്, മേക്കപ്പ് സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുള്‍ ബഷീര്‍, സ്റ്റിൽസ് അര്‍ജുന്‍ സുരേഷ്, പരസ്യകല യെല്ലോടൂത്ത്,പി ആര്‍ ഒ- എ എസ് ദിനേശ്.

Related Articles

Latest Articles