ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാൻസലറായി മുൻ വിദേശകാര്യ സെക്രട്ടറി കൻവാൽ സിബൽ നിയമിതനായി. വി കെ സാരസ്വത് ആയിരുന്നു നിലവിലെ ജെ എൻ യു വൈസ് ചാൻസലർ.
76 വയസ്സുകാരനായ കൻവാൽ റഷ്യ, തുർക്കി, ഫ്രാൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ അംബാസിഡറായും പ്രവർത്തിച്ചിട്ടുണ്ട്. 2017ൽ കൻവാലിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അഞ്ചു വർഷക്കാലയളവിലേക്കാണ് കൻവാലിന്റെ നിയമനം.