Monday, September 25, 2023

ദിവസവും തുളസി വെള്ളം ശീലമാക്കൂ; ഗുണങ്ങൾ അറിയാം

ആരോഗ്യപരമായ ഗുണങ്ങളാലും ചര്‍മ സംബന്ധിയായ ഗുണങ്ങളാലും മുന്‍പന്തിയില്‍ നില്‍ക്കുന്ന നിരവധി ഔഷധ ​ഗുണങ്ങൾ ഉള്ള ചെടിയാണ് തുളസി. അയേണ്‍ ഉള്‍പ്പെടെയുള്ള ധാരാളം ഘടകങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് തുളസി. അതിനാൽ തുളസിയില ചേർത്ത് തയ്യാറാക്കുന്ന വെള്ളം ശരീരത്തിന് വളരെ നല്ലതാണ്. ഈ വെള്ളത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. തുളസി വെള്ളത്തിന് ആൻറി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇവ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, അണുബാധകൾക്കെതിരെ പോരാടാനുള്ള ശക്തിയും നൽകുന്നു.

പ്രമേഹമുള്ളവര്‍ തുളസി വെള്ളം വെറും വയററില്‍ കുടിയ്‌ക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു. ദിവസവും തുളസി ചായ കുടിക്കുന്നത് കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്റെയും രാസവിനിമയത്തെ സഹായിക്കും, കൂടാതെ രക്തത്തിലെ പഞ്ചസാര ഊർജ്ജത്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. പ്രമേഹമുള്ളവർ ദിവസവും തുളസി ചായ കുടിക്കുന്നത് ശീലമാക്കാം.

തുളസി വെള്ളം ദിവസവും കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു. ആമാശയം ശുദ്ധീകരിക്കപ്പെടുന്നു. കുടലും വൃത്തിയാക്കുന്നു. കഴിക്കുന്ന ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ ഇവ സഹായിക്കുന്നു. ദിവസവും തുളസി വെള്ളം കുടിക്കുന്നവർക്ക് ശരീരത്തിലും സന്ധികളിലും വീക്കമോ നീർക്കെട്ടോ ഉണ്ടാകില്ല. കാരണം തുളസി വെള്ളത്തിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ദിവസവും തുളസി വെള്ളം കുടിക്കുന്നവർക്ക് മാനസിക ഉത്കണ്ഠ, ശാരീരിക സമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകില്ല.

യൂജിനോള്‍ എന്നൊരു ഘടകം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്‌ക്കാനും ഇതു സഹായിക്കും.ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. തുളസി രക്തം ശുദ്ധീകരിയ്‌ക്കും. ഇതുകൊണ്ടുതന്നെ ചര്‍മത്തിനു തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും. അയേണ്‍ സമ്പുഷ്ടമാണ് തുളസി. രക്തക്കുറവിനുളള നല്ലൊരു പരിഹാരം.

തുളസി വെള്ളം കൊണ്ട് വായ കഴുകുന്നത് വായ വൃത്തിയാക്കുക മാത്രമല്ല വായ് നാറ്റം തടയുകയും ചെയ്യും. ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ തുളസി വെള്ളം കുടിച്ചാൽ ആ പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും.

Related Articles

Latest Articles