Monday, September 25, 2023

2023-24 വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 2023- 24 അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 4 മുതൽ മാർച്ച് 25 വരെയാണ് പരീക്ഷകൾ നടക്കുക. ഫെബ്രുവരി 19 മുതൽ 23 വരെ മോഡൽ പരീക്ഷകളും നടക്കും. ഏപ്രിൽ മൂന്നു മുതൽ ആണ് മൂല്യനിർണയം നടക്കുക. രാവിലെ 9. 30നാണ് പരീക്ഷകൾ തുടങ്ങുന്നത്.

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെയാണ്‌ നടക്കുക. ഏപ്രിൽ മൂന്നു മുതൽ 17 വരെയാണ് ഹയർ സെക്കൻഡറിയുടെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കുക. പെട്ടെന്ന് തന്നെ ഫലം പ്രഖ്യാപിക്കും എന്നും മന്ത്രി അറിയിച്ചു.

അതേസമയം ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലേക്ക് മാറ്റിവെച്ചു. നിപ്പ വ്യാപനം ഉണ്ടായ കോഴിക്കോട് ജില്ലയിൽ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ് സൗകര്യം ഒരുക്കിയതായും മന്ത്രി അറിയിച്ചു.

Related Articles

Latest Articles