Monday, September 25, 2023

 സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കൊല്ലത്ത് 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കൊല്ലത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം. സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ നടക്കും. സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം എറണാകുളത്തുവച്ചാണ്. നവംബര്‍ 9, 11 തിയതികളിലാണ് കലോത്സവം. ശാസ്ത്രോത്സവം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3വരെ തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു

ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തിയതിയും മന്ത്രി പ്രഖ്യാപിച്ചു. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാവിലെ 9.30 മുതലാണ് പരീക്ഷ. മൂല്യനിര്‍ണയക്യാമ്പ് ഏപ്രില്‍ 3 മുതല്‍ 17വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Latest Articles