Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബോട്ടുകളുടെ ക്രമക്കേട് കണ്ടെത്താന്‍ പരിശോധന; 11 ഹൗസ് ബോട്ടുകള്‍ക്ക് പിഴ

ആലപ്പുഴയില്‍ അനധികൃതമായി സർവിസ് നടത്തിയ ഒരു മോട്ടോർ ബോട്ട് പിടിച്ചെടുത്തു. ക്രമക്കേട് കണ്ടെത്തിയ 11 ഹൗസ് ബോട്ടുകളുടെ ഉടമകൾക്ക് 1,10,000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകി. രേഖകളില്ലാത്തതിനാൽ പിടിച്ചെടുത്ത മോട്ടോർബോട്ട് തുറമുഖ വകുപ്പിന്റെ ആര്യാട് യാർഡിലേക്ക് മാറ്റി. ഇവക്ക് സ്റ്റോപ് മെമ്മോ നൽകി.

തുറമുഖ വകുപ്പും ടൂറിസം പൊലീസും ചേർന്ന് വേമ്പനാട്ട് കായലിൽ ചുങ്കം, പള്ളാത്തുരുത്തി, വിളക്കുമരം, മീനപ്പള്ളി ബോട്ട് ടെർമിനൽ ഭാഗത്ത് തിങ്കളാഴ്ച രാവിലെ 11.30 മുതൽ വൈകീട്ട് നാലു മണി വരെയായിരുന്നു പരിശോധന. 11 ഹൗസ് ബോട്ട്, രണ്ട് മോട്ടോർ ബോട്ട്, രണ്ട് സ്പീഡ് ബോട്ട് എന്നിവയാണ് പരിശോധിച്ചത്.

ഭാഗികമായി ക്രമക്കേടുകൾ കണ്ടെത്തിയ 11 ബോട്ടുകളുടെ ഉടമകൾക്കാണ് പിഴചുമത്തിയത്. പരിശോധനയിൽ മൂന്ന് ബോട്ടുകളുടെ എല്ലാരേഖകളും കൃത്യമായിരുന്നു. സ്പീഡ് ബോട്ട് അശ്രദ്ധയോടെ ഓടിച്ച് ചെറുവള്ളങ്ങൾക്ക് അപകടം ഉണ്ടാക്കരുതെന്ന് കർശന നിർദേശവും നൽകി.

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് (ജൂൺ 11 ചൊവ്വാഴ്ച) നടക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും...