ഇന്ത്യയിലെ ആദ്യ ‘ഗ്രീൻ ഹൈഡ്രജൻ ബസുകൾ’ നാളെ സർവീസ് ആരംഭിക്കും . ഡൽഹിയിലാണ് ബസ് സർവീസ്.
ഇന്ത്യൻ ഓയിലിന്റെ സഹകരണത്തോടെ ഡൽഹി, ഹരിയാന, യുപി എന്നിവിടങ്ങളിലാണ് 15 ബസുകൾ ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ഡൽഹിയിൽ 2 ബസുകൾ നാളെ ഓടിത്തുടങ്ങും. ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങൾ നിലവിലുണ്ടെങ്കിലും, പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ ഹൈഡ്രജൻ’ ഉപയോഗിച്ചുള്ള ബസ് സർവീസ് ഇതാദ്യമാണ്.
ലഡാക്കിലെ ലേയിൽ കഴിഞ്ഞ മാസം നാഷനൽ തെർമൽ പവർ കോർപറേഷന്റെ കീഴിൽ ഹൈഡ്രജൻ ബസിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
