Connect with us

Hi, what are you looking for?

AGRICULTURE

ഗ്രാമീണ ഗവേഷക സംഗമം 2023 നവംബര്‍ 17, 18 തീയതികളിൽ

കേരളത്തിലെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് തങ്ങളുടെ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുന്നതിനും അറിവ് പങ്കുവയ്‌ക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സാങ്കേതികവിദ്യകള്‍ കാണുന്നതിനും ഭൗതിക സ്വത്തവകാശ നിയമത്തെക്കുറിച്ചും ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് ഗ്രാമീണ ഗവേഷകര്‍ക്ക് അറിവ് നല്‍കുന്നതിനുമായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഗ്രാമീണ ഗവേഷക സംഗമം 2023 നവംബര്‍ 17, 18 തീയതികളിലായി തൃശ്ശൂര്‍ കേരള വന ഗവേഷണ സ്ഥാപനം പീച്ചിയില്‍ വച്ച് നടത്തുന്നു.

ഇതോടനുബന്ധിച്ച് മികച്ച ഗ്രാമീണ സാങ്കേതികവിദ്യ കണ്ടെത്തുന്നതിനുള്ള മത്സരം, വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, മറ്റു സര്‍ക്കാരേതര സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ലളിതവും പ്രായോഗികവുമായ സാങ്കേതികവിദ്യകള്‍, കൃഷി രീതികള്‍, ശാസ്ത്രീയ ഗവേഷണ ഉത്പന്നങ്ങള്‍ എന്നിവ മത്സരത്തിന് പരിഗണിക്കുന്നതാണ്. ഗ്രാമീണ ഗവേഷക സംഗമം 2023 ല്‍ പങ്കെടുക്കുന്ന സംരംഭകത്വ സാധ്യതയുള്ള പരമാവധി 10 സാങ്കേതികവിദ്യകള്‍ക്ക് സംരംഭകത്വത്തിലേക്ക് വേണ്ടുന്ന സാമ്പത്തിക സഹായം, സാങ്കേതിക സഹായം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ വഴി നല്‍കുന്നതാണ്.

മത്സര വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡുകള്‍ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2548230, 2548231, 6282060950 എന്നീ ഫോണ്‍ നമ്പറുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക. അപേക്ഷകള്‍ ഓണ്‍ലൈനായി ഈ മാസം 25 നുള്ളില്‍www.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കേണ്ടതാണ്.

You May Also Like

KERALA NEWS

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും...

KERALA NEWS

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള...

KERALA NEWS

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്...

KERALA NEWS

കൊല്ലത്ത് ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിൽ മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ...