നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബിജു മേനോൻ-സുരേഷ് ഗോപി ചിത്രം ഗരുഡൻ നവംബറിൽ തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.
നിയമ പോരാട്ടത്തിന്റെ കഥ പറയുന്ന ലീഗൽ ത്രില്ലർ എന്ന ജോണറിൽപ്പെടുന്ന ചിത്രമാണിത്. ഇരുവരും നിയമപോരാട്ടത്തിന്റെ അങ്കം കുറിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഉദ്വേഗത്തിന്റെ പുതിയ ദൃശ്യാനുഭവമാണ് സമ്മാനിക്കുകയെന്നാണ് സൂചന.
സുരേഷ് ഗോപിക്കൊപ്പം സിദ്ദിഖും ജഗദീഷും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച കോമ്പിനേഷനാണ് സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷ് ടീം. നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കോംബോ എത്തുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ.
മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ- സ്റ്റെഫി സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ദിന്നിൽ ബാബു. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- അലക്സ് ആയൂർ, സനു സജീവൻ, സഹസംവിധാനം- ജിജോ ജോസ്. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ. മാർക്കറ്റിംഗ്- ബിനു ബ്രിംഗ് ഫോർത്ത്. പ്രൊഡക്ഷൻ മാനേജർ- ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സതീഷ് കാവിൽക്കോട്ട, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്. ഫോട്ടോ- ശാലു പേയാട്. പിആർഒ- വാഴൂർ ജോസ്.
