Connect with us

Hi, what are you looking for?

KERALA NEWS

വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാർ റെയിൽവേ അടിപ്പാതയിലെ വെള്ളത്തിൽ മുങ്ങി

പത്തനംതിട്ട തിരുവല്ലയിൽ വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാർ റെയിൽവേ അടിപ്പാതയിലെ വെള്ളത്തിൽ മുങ്ങി. തുടർന്ന് കാറിൽ സഞ്ചരിച്ചിരുന്ന വയോധികൻ ഉൾപ്പെടെയുള്ള മൂന്നുപേരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി.

തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം ഉണ്ടായത്. എം.സി. റോഡിനെയും ടി.കെ. റോഡിനെയും തമ്മിൽ ബന്ധപ്പിക്കുന്ന തിരുമൂലപുരം- കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയിൽവെ അടിപ്പാതയിലാണ് അപകടം നടന്നത്.

തിരുവൻവണ്ടൂർ സ്വദേശി കൃഷ്ണൻ നമ്പൂതിരിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം തിരിച്ചറിയാതെയാണ് കാർ മുന്നോട്ടെടുക്കുകയായിരുന്നു. കാർ ഓഫായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതു കണ്ട നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

You May Also Like

KERALA NEWS

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും...

KERALA NEWS

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള...

KERALA NEWS

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്...

KERALA NEWS

കൊല്ലത്ത് ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിൽ മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ...