Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

വിളക്ക് വെയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയാം

രാവിലേയും സന്ധ്യാനേരത്തും വിളക്ക് വെയ്‌ക്കുന്നത് നമ്മുടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വെളിച്ചം ഐശ്വര്യത്തിന്റെ പ്രതീകം ആണ്. എന്നാൽ വിളക്ക് വെയ്‌ക്കുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

നിലവിളക്ക് രാവിലെയും വൈകിട്ടും കത്തിക്കുമ്പോൾ 5 തിരിയിട്ടു തെളിയിക്കുന്നതാണ് ഉത്തമം. നിത്യവും കഴുകി വൃത്തിയാക്കിയ ശേഷമേ നിലവിളക്കിൽ ദീപം തെളിയിക്കാവൂ. എണ്ണ ഒഴിച്ച ശേഷം തിരിയിടുക. അല്ലെങ്കിൽ ദാരിദ്ര്യമാണ് ഫലം.

തിരി എണ്ണയിലേക്ക് താഴ്‌ത്തി കെടുത്തുന്നതാണ് ഉത്തമം. വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്‌ക്കാൻ.

അതിനായി വാൽക്കിണ്ടിയിലോ മറ്റോ ശുദ്ധജലം എടുത്തു സർവ മംഗള മംഗല്യേ..ശിവേ സര്‍വാര്‍ത്ഥ സാധികേ .. ശരണ്യേ ത്രയംബകേ ..ഗൗരീ നാരായണീ നമോസ്തുതേ.. എന്ന് ജപിച്ച ശേഷം ‘ഓം നമോ ഭഗവതേ വാസുദേവായ’ , ‘ഓം കൃഷ്ണായ നമഃ’ , ‘ഓം നമോ നാരായണായ എന്ന് ചൊല്ലണം. ഓം ശ്രീം ലക്ഷ്മിപ്രിയായ വിഷ്ണു മൂ‍ർത്തയേ ശ്രീം നമ: മന്ത്രം ജപിച്ചുകൊണ്ട് വിളക്ക് കൊളുത്തുന്നത് ഉത്തമം.

കിഴക്കോട്ടും പടിഞ്ഞറോട്ടും ഓരോ തിരികൾ വച്ചു കത്തിക്കാം. ഇത് കൂടാതെ വടക്ക്, തെക്ക്, വടക്ക് കിഴക്ക് മൂല എന്നിങ്ങനെ അഞ്ച് തിരിയിട്ടും കത്തിക്കാം.

പൂജാ മുറി വൃത്തിയാക്കി ചാണകവെള്ളം കൊണ്ടോ തുളസി വെള്ളം കൊണ്ടോ തളിച്ച് ശുദ്ധിയാക്കിയിട്ടു വേണം വിളക്കു വയ്‌ക്കാൻ.

ദീപം തെളിയിച്ച ശേഷം വിളക്കിനെ തൊഴുക. തൊഴുമ്പോൾ ഗണപതി, മഹാദേവൻ, ദേവി , കൃഷ്ണൻ എന്നീ ക്രമത്തിൽ പ്രാർഥിക്കുക. വിളക്ക് തെളിയിച്ച ശേഷം കർപ്പൂരം കത്തിച്ചു തൊഴുക. രണ്ട് നേരം വിളക്ക് വെയ്‌ക്കുന്നതിന് മുമ്പും കുളിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിർബന്ധമാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....