ദുബൈ: ഒരു വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ അവതരിപ്പിക്കുമെന്ന് യുഎഇ. രണ്ട് വര്‍ഷത്തിനുള്ളില്‍ വിസ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ ആറ് രാജ്യങ്ങളാണ് ഏകീകൃത ടൂറിസ്റ്റ് വിസ ഉപയോഗിച്ച് സന്ദര്‍ശിക്കാന്‍ കഴിയുക.
ഷെങ്കന്‍ മാതൃകയില്‍ വിസ നടപ്പാക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത മാസം ചര്‍ച്ച ചെയ്യുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയെ ഉദ്ധരിച്ച് ഔദ്യോഗിക ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ യു എ ഇ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നിവടങ്ങളിലേക്ക് വിസരഹിതയാത്ര ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ഈ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ മറ്റ് അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിസയ്‌ക്ക് അപേക്ഷിക്കേണ്ടതുണ്ട്.ഒമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് യുഎഇ മന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
