Vismaya News
Connect with us

Hi, what are you looking for?

Automobile

ഹിമാലയൻ 411ന്റെ വിൽപ്പന ഈ മാസം അവസാനംവരെ; പുതിയ തീരുമാനവുമായി റോയൽ എൻഫീൽഡ്​

പുതിയ ഹിമാലയൻ പുറത്തിറക്കാനൊരുങ്ങുകയാണ്​ റോയൽ എൻഫീൽഡ്​. ഇതിന്റെ ഭാഗമായി ഹിമാലയൻ 411 നിർത്തലാക്കാൻ പോവുകയാണെന്ന് കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനവും കമ്പനി എടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ നിലവിലുള്ള മോഡലിനെ ഇന്ത്യയിൽ നിന്നും വിദേശ വിപണികളിൽ നിന്നും പിൻവലിക്കും.

ഈ ബൈക്കിന് പകരം ഹിമാലയൻ 452 എന്ന കൂടുതൽ ആധുനികവും കരുത്തുകൂടിയതുമായ ബൈക്കാവും വിൽക്കുക. ഹൈവേ ഡ്രൈവിൽ നിരവധി പരിമിതികൾ ഉണ്ടായിരുന്നുവെന്നതാണ് പഴയ ഹിമാലയനിൽ ഏവരും ചൂണ്ടിക്കാട്ടിയ പോരായ്‌മ.

ഇത്രയും വലിയ എഞ്ചിനുണ്ടായിട്ടും ടോപ്പ് എൻഡിലെ കരുത്തു​കുറവ്​ ഹൈവേ റൈഡേഴ്‌സിൽ ഹിമാലയ​നെ പിന്നിലാക്കിയിരുന്നു. എന്നാൽ ഈ പോരായ്‌മകളെല്ലാം പുതിയ ഹിമാലയൻ 452 പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

24.3 bhp പവറും 32 Nm ടോര്‍ക്കും നല്‍കുന്ന 411 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് പഴയ ഹിമാലയനിൽ ഉപയോഗിച്ചിരുന്നത്. അഞ്ചു സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ്​ ബൈക്കിൽ. പുതിയ വാഹനത്തിൽ ഇത്​ 40 bhp പവറും 40 Nm ടോര്‍ക്കും ലഭിക്കുന്ന 450 സി.സി ലക്വിഡ്​ കൂൾഡ്​ എഞ്ചിനാണ്​ വരുന്നത്​. ആറ്​ സ്പീഡ്​ സ്ലിപ്പർ അസിസ്റ്റ്​ ക്ലച്ചും നൽകിയിട്ടു

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...