ബ്രസീലിയന്‍ വിപണിയില്‍ പുതിയ സി3 എയര്‍ക്രോസ് എസ്യുവി അവതരിപ്പിക്കാനൊരുങ്ങി സിട്രോണ്‍. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി എസ്യുവിയുടെ എഞ്ചിന്‍ സവിശേഷതകള്‍ പുറത്തുവിട്ടു. ഇന്ത്യ-സ്‌പെക്ക് മോഡലിനൊപ്പം വാഗ്ദാനം ചെയ്യുന്ന 1.2 എല്‍ ടര്‍ബോ യൂണിറ്റിന് പകരം 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ബ്രസീലിയന്‍-സ്‌പെക്ക് സിട്രോണ്‍ സി3 എയര്‍ക്രോസിന് ലഭിക്കുക.
1.0-ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഇതിനകം സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഫിയറ്റ്സ്, പ്യൂഗെറ്റ്സ് എന്നിവയുള്‍പ്പെടെ നിരവധി മോഡലുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ എഞ്ചിന് 130PS പവറും 200Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും, ഇത് 1.2L 3-സിലിണ്ടര്‍ ടര്‍ബോ യൂണിറ്റിനേക്കാള്‍ 20PS ഉം 10Nm ഉം കൂടുതലാണ്. ഇന്ത്യ-സ്‌പെക് മോഡല്‍ ഒരൊറ്റ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ലഭ്യമാകൂ. ബ്രസീലിയന്‍-സ്‌പെക്ക് വേരിയന്റിന് 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു.
ഇതിനു പുറമെ ഇന്തോനേഷ്യന്‍-സ്‌പെക്ക് C3 എയര്‍ക്രോസില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു. ഈ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ സമീപഭാവിയില്‍ ഇന്ത്യയിലും അവതരിപ്പിക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിക്ക് സമാനമായി ബ്രസീലിനുള്ള സിട്രോണ്‍ സി3 എയര്‍ക്രോസ് 5-ഉം 7-ഉം സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകും. 7-സീറ്റര്‍ മോഡലില്‍ നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകള്‍ ഉണ്ടാകും.
