ഡ്രൈ ഫ്രൂട്ട്സുകളില്‍ മിക്കവര്‍ക്കും പ്രിയങ്കരമായ ഒന്നാണ് ഈന്തപ്പഴം. ദൈനംദിന ഭക്ഷണക്രമത്തില്‍ ഈന്തപ്പഴം ചേര്‍ക്കുന്നത് മൂലം നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. നാരുകള്‍, വിറ്റാമിനുകള്‍ (വിറ്റാമിന്‍ സി, ബി-വിറ്റാമിനുകള്‍ പോലുള്ളവ), ധാതുക്കള്‍ (പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം പോലുള്ളവ), ആന്റി ഓക്സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം.
ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ദഹനത്തെ സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ, കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്.
സ്ഥിരമായി ഈന്തപ്പഴം കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളെ തടയാനും അസ്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കുറഞ്ഞ ഹീമോഗ്ലോബിന്‍ അളവ് അനുഭവിക്കുന്ന ആളുകള്‍ക്ക് കഴിക്കാവുന്ന ഒരു മികച്ച ഡ്രൈഫൂട്ടാണിത്. ഈന്തപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഹൈപ്പര്‍ടെന്‍ഷന്‍ തടയാനും സ്‌ട്രോക്കിനുള്ള സാധ്യത കുറയ്‌ക്കാനും സഹായിക്കുന്നു. കൂടാതെ ഈന്തപ്പഴത്തിലെ നാരുകള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുന്നു.
ഈന്തപ്പഴത്തില്‍ ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ ഭക്ഷണത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്തുന്നത് ഇരുമ്പിന്റെ കുറവ് തടയാന്‍ സഹായിക്കുന്നു. ഈന്തപ്പഴത്തിലെ ആന്റിഓക്സിഡന്റുകളുടെ ഉയര്‍ന്ന ഉള്ളടക്കം വീക്കം, ഓക്സിഡേറ്റീവ് സ്‌ട്രെസ് എന്നിവ കുറയ്‌ക്കാന്‍ സഹായിക്കുന്നു. ഈന്തപ്പഴം പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടുന്നതിനും സഹായകമാണ്.
