മുടി വല്ലാതെ ഡ്രൈ ആകുന്നത് നമ്മളിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് മാറാൻ പ്രധാനമായും നമ്മുടെ ജീവിതരീതികളില്‍ തന്നെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്. ഇതില്‍ തന്നെ ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ടത് ഭക്ഷണത്തിനാണ്. മുടി ഡ്രൈ ആകുന്നത് തടയാൻ ഡയറ്റില്‍ അഥവാ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം
ചര്‍മ്മമാകട്ടെ, മുടിയാകട്ടെ ഡ്രൈ ആയിപ്പോകുന്നത് തടയാൻ ആദ്യം ചെയ്യേണ്ടത് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉറപ്പിക്കലാണ്. ഇതിനായി ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
സീസണലായി ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കാര്യമായി കഴിക്കുന്നത് നല്ലതാണ്. അത് പഴങ്ങളോ പച്ചക്കറികളോ എന്തുമാകട്ടെ. അതത് കാലാവസ്ഥകളോട് പൊരുതി പോകാൻ ശരീരത്തെ സഹായിക്കും
മുടിയോ ചര്‍മ്മമോ എല്ലാം ഡ്രൈ ആയിപ്പോകുന്ന പ്രശ്നമുണ്ടെങ്കില്‍ മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത്. മദ്യം ശരീരത്തിലെ ജലാംശം കുറയ്‌ക്കുന്നതിനും നിര്‍ജലീകരണത്തിനും വലിയ രീതിയില്‍ കാരണമാകുന്ന ഘടകമാണ്.
മുടി ഡ്രൈ ആകുന്നത് തടയാൻ ഫ്രൈഡ് ഫുഡ്സ് കഴിക്കുന്നത് മിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം.
