എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യവിജയം, മത്സരവിജയം, സൽക്കാരയോഗം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ഇടവം: കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ധനനഷ്ടം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു.
മിഥുനം: കാര്യപരാജയം, കലഹം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചില്‍ ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കർക്കടകം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ചിങ്ങം: കാര്യതടസ്സം, നഷ്ടം, അലച്ചിൽ, ചെലവ്, ധനനഷ്ടം, ശരീരക്ഷീണം, യാത്രാതടസ്സം ഇവ കാണുന്നു.
കന്നി: കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം, മത്സരവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
തുലാം: കാര്യതടസ്സം, മനഃപ്രയാസം, യാത്രാതടസ്സം, ധനതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, അംഗീകാരം, തൊഴില്‍ലാഭം, സുഹൃദ്സമാഗമം, മത്സരവിജയം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ധനു: കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം, തൊഴിൽ ലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മകരം: കാര്യപരാജയം, നഷ്ടം, അപകടഭീതി, ശത്രുശല്യം, ഇച്ഛാഭംഗം, ശരീരക്ഷതം, ധനതടസ്സം ഇവ കാണുന്നു.
കുംഭം: കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, യാത്രാപരാജയം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.
മീനം: കാര്യവിജയം, നേട്ടം, അംഗീകാരം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു.
