Connect with us

Hi, what are you looking for?

KERALA NEWS

എയര്‍ഫൈബര്‍ സേവനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമിട്ട് റിലയന്‍സ് ജിയോ

തിരുവനന്തപുരം: റിലയന്‍സ് ജിയോ കേരളത്തില്‍ എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു. തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്.

ഇന്ത്യയിൽ ജിയോ എയര്‍ ഫൈബറിന് സെപ്റ്റംബര്‍ 19 നാണ് തുടക്കമിട്ടത്. ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്‌ക്ക് ലഭിക്കും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്.

1199 രൂപയുടെ പ്ലാനില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒടിടി ആപ്പുകള്‍ ലഭ്യമാണ്.

1.5 ദശലക്ഷം കിലോമീറ്ററിലധികം ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല. 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കുന്നതിലെ സങ്കീര്‍ണതകളെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ഉപബോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് ലഭിക്കാത്ത സ്ഥിതിയുണ്ട്. ഈ തടസങ്ങളെ മറികടക്കാന്‍ ജിയോ എയര്‍ ഫൈബറിലൂടെ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഉപഭോക്താക്കള്‍ക്ക് എന്തൊക്കെ സേവനങ്ങള്‍ ജിയോ എയര്‍ ഫൈബറിലൂടെ ലഭ്യമാകുമെന്ന് നോക്കാം:

• 550+ മുന്‍നിര ഡിജിറ്റല്‍ ടിവി ചാനലുകൾ ഹൈ-ഡെഫനിഷനില്‍ ലഭ്യമാകും
• ക്യാച്ച്-അപ്പ് ടിവി
• ഏറ്റവും ജനപ്രിയമായ 16+ OTT ആപ്പുകള്‍. ടിവി, ലാപ്ടോപ്പ്, മൊബൈല്‍ അല്ലെങ്കില്‍ ടാബ്ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകള്‍ ഉപയോഗിക്കാനും കഴിയും.

ബ്രോഡ്ബാന്‍ഡ്

ജിയോയുടെ വിശ്വസനീയമായ വൈഫൈ കണക്റ്റിവിറ്റിയും നിങ്ങളുടെ വീടിന്റെയോ ബിസിനസ്സ് പരിസരത്തിന്റെയോ എല്ലാ കോണുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാകും.

സ്മാര്‍ട്ട് ഹോം സേവനം:

• വിദ്യാഭ്യാസത്തിനും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി
• സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങള്‍
• ആരോഗ്യ പരിരക്ഷ
• വിദ്യാഭ്യാസം
• സ്മാര്‍ട്ട് ഹോം ഐഒടി
• ഗെയിമിംഗ്
• ഹോം നെറ്റ്വര്‍ക്കിംഗ്

സൗജന്യ ഉപകരണങ്ങള്‍:

• .വൈഫൈ റൂട്ടര്‍
• 4k സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്‌സ്
• വോയ്‌സ് ആക്റ്റീവ് റിമോട്ട്

കൂടുതല്‍ വിവരങ്ങള്‍ അറിയാനും കണക്ഷനുമായി 60008-60008 എന്ന നമ്പറില്‍ വിളിക്കുക അല്ലെങ്കില്‍ www.jio.com എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക

You May Also Like

KERALA NEWS

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും...

KERALA NEWS

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള...

KERALA NEWS

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്...

KERALA NEWS

കൊല്ലത്ത് ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിൽ മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ...