ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. രംഗറെഡ്ഡി ജില്ലയിലെ മോയിനാബാദില്‍ അപകടമുണ്ടായത്. സംഭവസമയത്ത് 14 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതാണ് പ്രാഥമിക വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ബിഹാര്‍ സ്വദേശി ബബ്ലു, പശ്ചിമബംഗാള്‍ സ്വദേശി സുനില്‍ എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മറ്റേയാളുടെ മൃതശരീരത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്ന് രാജേന്ദ്രനഗര്‍ ഡിസിപി ജഗദീശ്വര്‍ റെഡ്ഡി അറിയിച്ചു. പരിക്കേറ്റ തൊഴിലാളികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അപകടകാരണത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്. നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരം, സ്റ്റേഡിയത്തിന്റെ രൂപകല്‍പന എന്നിവ പരിശോധിച്ച് വരികയാണ്.
