സ്കൂളിൽ തോക്കുമായി എത്തി പൂർവ്വ വിദ്യാർത്ഥി വെടിയുതിർത്തു. തൃശ്ശൂർ ജില്ലയിലെ വിവേകോദയം സ്കൂളിലാണ് പൂർവ വിദ്യാർത്ഥി തോക്കുമായി എത്തി വെടി വെച്ചത്. പ്രതിയായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുളയം സ്വദേശിയുമായ ജഗനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തോക്കുമായി സ്കൂളിൽ എത്തിയ ഇയാൾ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ് റൂമിൽ കയറി മൂന്നുതവണ മുകളിലേക്ക് വെടിയുതിർക്കുകയും ചെയ്തു. തൃശ്ശൂർ ഈസ്റ്റ് പോലീസ് ആണ് ജഗനെ കസ്റ്റഡിയിലെടുത്തത്.
