Connect with us

Hi, what are you looking for?

KERALA NEWS

ശബരിമലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി ഇത്തവണ തുടങ്ങിയില്ല

ശബരിമലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി ഇത്തവണ തുടങ്ങിയില്ല.ഇതോടെ പവിത്രം ശബരിമല എന്ന പുതിയ ശുചീകരണ പരിപാടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തി. 2011ൽ ഐജിപി വിജയന്‍റെ നേതൃത്വത്തിൽ തുടങ്ങിയ പുണ്യം പൂങ്കാവനം പദ്ധതിയാണ് മുടങ്ങിയത്. പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ വരെ പരാമർശിക്കപ്പെട്ട പദ്ധതി പോലീസ് സ്ഥലപ്പത്തെ അസ്വാരസത്തെ തുടർന്ന് തടസ്സപ്പെട്ടു എന്നാണ് സൂചന. ഇതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പവിത്രം ശബരിമല എന്ന പദ്ധതിയുമായി രംഗത്തെത്തിയത്.

സന്നിധാനം പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ പദ്ധതിയുടെ ഭാഗമായി തീർത്ഥാടകരും വളണ്ടിയർമാരും ശുചീകരണം നടത്തും.സന്നിധാനത്ത് മാലിന്യം പൂർണമായി ഇല്ലാതാക്കി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്‍റെ ലക്ഷ്യം.

You May Also Like

KERALA NEWS

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും...

KERALA NEWS

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള...

KERALA NEWS

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്...

KERALA NEWS

കൊല്ലത്ത് ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിൽ മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ...