Connect with us

Hi, what are you looking for?

KERALA NEWS

‘ഭര്‍ത്താവിനോട് ഇഷ്ടം മാത്രം, അടുത്ത ജന്മത്തില്‍ ഒന്നിച്ചു ജീവിക്കണം’, അഖിലയുടെ അവസാന കുറിപ്പ്

യുവതിയുടെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെയും ആത്മഹത്യ വാർത്ത നാടിനെയാകെ വിഷമത്തിലാഴ്ത്തി,, വാർത്ത അറിഞ്ഞവർക്കും കെട്ടവർക്കും ഒക്കെ വിഷമത്തോടെയല്ലാതെ പ്രതികരിക്കാനാകാത്ത സംഭവം… തിരുവള്ളൂർ മഹാശിവക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന അനന്തലക്ഷ്മി, മക്കളായ ആറുവയസ്സുകാരൻ കശ്യപ്, ആറ് മാസം പ്രായമായ വൈഭവ് എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മക്കളെ ചേർത്തുകെട്ടി അഖില ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യാകുറിപ്പ് കിണറ്റിൻ കരയിൽ നിന്നും കണ്ടെത്തിയിരുന്നു… ആത്മഹത്യക്ക് ആരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ ഭർത്താവ് നിധീഷിനോടുള്ള സ്നേഹത്തെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. അടുത്ത ജന്മത്തിൽ ഒരുമിച്ച് ജീവിക്കാമെന്നും തന്റെ അച്ഛനെയും അമ്മയെയും നോക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു. ആത്മഹത്യാ കുറിപ്പിലെ വരികൾ കേട്ടറിഞ്ഞ പ്രദേശവാസികളാകെ വികാരഭരിതനായി പ്രതികരിച്ചു. എന്നാൽ എന്തിനാണ് അഖില ജീവനൊടുക്കിയതെന്നത് നാട്ടുകാർക്കും വീട്ടുകാർക്കും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്… ഞായറാഴ്ച ഉച്ചയോടെ ദുരന്തവാർത്തയറിഞ്ഞതുമുതൽ ഇവിടേക്ക് ഒരുപാട് പേര് എത്തിത്തുടങ്ങിയിരുന്നു… ക്ഷേത്രത്തിൽ പൂജാരിയായിരുന്ന നിധീഷ് ശനിയാഴ്ച രാത്രി പാനൂരിലെ അമ്പലത്തിൽ പൂജയ്ക്കായി പോയതായിരുന്നു. ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ നിധീഷ് അഖിലയെയും മക്കളെയും കാണാത്തതിനാൽ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറിനുള്ളിൽ മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നിധീഷ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വീട്ടിലേക്ക് ഫോൺവിളിച്ചിട്ട് എടുക്കാതായതോടെ അയൽക്കാരെ നിധീഷ് വിവരം അറിയിച്ചു. അയൽക്കാരാണ് വീട്ടിലെ കിണറിൽ അഖിലയും കുട്ടികളും വീണ് കിടക്കുന്നത് കണ്ടത്. അനന്തലക്ഷ്മിയുടെ ശരീരത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു കുട്ടികൾ. സംഭവം അറിഞ്ഞെത്തിയ അയൽവാസി ആറ് മാസം പ്രായമുള്ള വൈഭവിനെ കിണറ്റിലിറങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയർഫോഴ്സ് എത്തിയാണ് അനന്ത ലക്ഷ്മിയേയും മൂത്ത കുട്ടിയേയും പുറത്തെടുത്ത്. ഇവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട് നെൻമാറ സ്വാധിനിയായിരുന്നു അഖില.

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...