Vismaya News
Connect with us

Hi, what are you looking for?

AGRICULTURE

ആയുർവ്വേദത്തിലെ കൺകണ്ട ഔഷധം; അറിയാം അടപതിയനെ കുറിച്ച്

അനവധി രോഗങ്ങൾക്കുള്ള ആയുർവ്വേദ ഔഷധങ്ങളിലെ കൺകണ്ട ഔഷധമാണ് അടപതിയൻ കിഴങ്ങ്. പയസ്വിനി, അർക്ക പുഷ്പി, നാഗവല്ലി എന്നിങ്ങനെ വിത്യസ്ത പേരുകളിലറിയപ്പെടുന്ന ഒന്നാണ് അടപതിയൻ കിഴങ്ങ്.

കണ്ണിനുണ്ടാകുന്ന രോഗങ്ങൾക്കും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും രസായനങ്ങളിൽ അടപതിയൻ കിഴങ്ങ് ഉപയോഗിക്കുന്നു. യുവത്വം നിലനിർത്താൻ ടോണിക്കായും ഇത് ഉപയോഗപ്പെടുത്തുന്നു.

ഇതിന്റെ പൂക്കൾ തോരൻ വച്ചോ പച്ചയ്‌ക്കോ തിന്നാൽ കാഴ്ചശക്തിക്കു നല്ലതാണ്.

ശരീരപുഷ്ടിക്ക് അടപതിയൻ വേര് പാലിൽ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂർണ്ണം 6 ഗ്രാം വീതം ദിവസവും രാത്രി പാലിൽ സേവിച്ചാൽ മതി. അടപതിയൻ കിഴങ്ങ് പാലിലരച്ച് തേനും പഞ്ചസാരയും കൂട്ടി കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

വിത്തുകൾ പാകി മുളപ്പിച്ച് തൈകൾ തയ്യാറാക്കാം. വിത്തുകൾ പാകി ആറ് ഇല പ്രായമെത്തുമ്പോൾ ഇവ മാറ്റി നടാവുന്നതാണ്. ആദ്യം പോളിത്തീൻ ബാഗുകളിൽ നട്ടതിനുശേഷം ഏകദേശം രണ്ടു മാസത്തോളം കഴിഞ്ഞു വേണം മണ്ണിലേക്ക് നടുവാൻ.

വളർച്ചാഘട്ടം അനുസരിച്ച് വള്ളികൾ പടർത്താനുള്ള സംവിധാനങ്ങൾ ഒരുക്കണം. ഇവ നട്ട് ഒന്നാം വർഷം തന്നെ കായ്കൾ പറിക്കാം. രണ്ടര വർഷം ആകുമ്പോൾ വള്ളികൾ പഴുത്ത ഉണങ്ങാൻ തുടങ്ങും ഈ സമയത്ത് ഇതിൻറെ കിഴങ്ങുകൾ ശേഖരിച്ച് വിപണനം നടത്താം.

ഔഷധ ഉപയോഗം ഏറെ ഉള്ളതിനാൽ തന്നെ വിപണി കണ്ടെത്തുക എന്നത് അടപതിയൻ കിഴങ്ങിനെ സംബന്ധിച്ച് ബുദ്ധിമുട്ട് ഉണ്ടാകാറില്ല.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....