Vismaya News
Connect with us

Hi, what are you looking for?

TECH

ഡിജിറ്റല്‍ ഒപ്പ് എങ്ങനെ തയ്യാറാക്കാം; വളരെ എളുപ്പം, ഇക്കാര്യങ്ങൾ അറിയാം

ഇന്ന് എല്ലാകാര്യങ്ങളും ഡിജിറ്റലായി ലഭ്യമാകുന്ന കാലമാണ്. അതിനാല്‍ തന്നെ ഡിജിറ്റലായി നമ്മള്‍ എല്ലാ രീതിയിലും പര്യാപ്തരാകേണ്ടതുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പെടെ എല്ലാം ഡിജിറ്റലായി മാറിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ ഡിജിറ്റല്‍ ഒപ്പിടാന്‍ പഠിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ഒപ്പിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടതും പ്രാധാന്യമര്‍ഹിക്കുന്നു.

സുരക്ഷിതമായും സുഗമമായും ഡിജിറ്റല്‍ ഒപ്പ് ക്രിയേറ്റ് ചെയ്യുന്ന വിധം താഴെ:

വിന്‍ഡോസ് 10/11:

സെറ്റിങ്ങ്സില്‍ അക്കൗണ്ട്സ് തെരഞ്ഞെടുക്കുക

സൈന്‍ ഇന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

പിക്ചര്‍ പാസ് വേര്‍ഡ് അല്ലെങ്കില്‍ പിന്‍ ഇതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

സിഗ്‌നേച്ചര്‍ ഇമേജ് അല്ലെങ്കില്‍ പിന്‍ ക്രിയേറ്റ് ചെയ്യുന്നതിനുള്ള തുടര്‍നടപടികള്‍ പിന്തുടരുന്നതോടെ ഡിജിറ്റല്‍ ഒപ്പ് പൂര്‍ത്തിയാവും

സപ്പോര്‍ട്ടിങ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇലക്ട്രോണിക് രേഖയില്‍ ഒപ്പിടാം

ആപ്പിള്‍ ഐഒഎസ്/ഐപാഡ്ഒഎസ്:

സെറ്റിങ്ങ്സില്‍ touch id and passcode അല്ലെങ്കില്‍ face id and passcode ഇതില്‍ ഒന്ന് തെരഞ്ഞെടുക്കുക

രേഖയില്‍ ഒപ്പിടുന്നതിന് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്ഷ്യല്‍ ഐഡി ഒരുക്കുക

ഗൂഗിള്‍ ക്രോം:

ഇ- സിഗ്‌നേച്ചര്‍ സേവനം നല്‍കുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക (docusign)

ക്രോമിന്റെ ബില്‍റ്റ് ഇന്‍ സിഗ്‌നേച്ചര്‍ ടൂള്‍ ലോക്കേറ്റ് ചെയ്യുക (സൈനിന്റെ അടുത്തുള്ള പെന്‍ ഐക്കണ്‍)

ടൂള്‍ ഉപയോഗിച്ച് രേഖയില്‍ നേരിട്ട് സിഗ്‌നേച്ചര്‍ വരയ്‌ക്കാന്‍ സാധിക്കും

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...