Connect with us

Hi, what are you looking for?

NEWS

കുടുംബത്തിന്റെ മുഴുവന്‍ ‘ആധാറും’ എം ആധാര്‍ ആപ്പില്‍ ചേർക്കാം; എങ്ങനെയെന്ന് നോക്കാം

രാജ്യത്തെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആനൂകൂല്യങ്ങൾ ഉൾപ്പടെ ലഭിക്കാൻ ആധാർ കൂടിയേ തീരു. എന്നാൽ എപ്പോഴും കയ്യിൽ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകും.

ഇതിനു ഒരു പരിഹാരമാണ് ഇത്തരം സാഹചര്യങ്ങളിലാണ് ഡി‍‍ജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപകാരപ്രദമാകുന്നത്. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനായി അവതരിപ്പിച്ച ആപ്ലിക്കേഷനാണ് എംആധാര്‍. ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് എംആധാര്‍.

കുടുംബാംഗങ്ങളുടെ പ്രൊഫൈലുകളും എം ആധാര്‍ ആപ്പില്‍ ചേര്‍ക്കാവുന്നതാണ്. കുടുംബാംഗങ്ങളുടെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്നത് വഴി അവശ്യഘട്ടങ്ങളില്‍ ഉപയോക്താവിന് ഇത് എളുപ്പം പ്രയോജനപ്പെടുത്താന്‍ കഴിയും.

ആധാറുമായി മൊബൈല്‍ നമ്പറിനെ ബന്ധിപ്പിച്ചിരിക്കുന്ന രജിസ്റ്റേര്‍ഡ് അംഗത്തിന് മാത്രമേ കുടുംബാംഗങ്ങളെ എംആധാര്‍ ആപ്പില്‍ ചേര്‍ക്കാന്‍ സാധിക്കൂ.

കുടുംബാംഗത്തിന്റെ മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.

എംആധാര്‍ ആപ്പില്‍ കുടുംബാംഗങ്ങളുടെ പ്രൊഫൈലുകള്‍ ചേര്‍ക്കുന്ന വിധം:

1.ആദ്യം എംആധാര്‍ ആപ്പ് തുറക്കുക

2.ആഡ് പ്രൊഫൈല്‍ തെരഞ്ഞെടുക്കുക

3. കുടുംബാംഗങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക

4. വിശദാംശങ്ങള്‍ വെരിഫൈ ചെയ്ത ശേഷം വ്യവസ്ഥകള്‍ അംഗീകരിച്ച് മുന്നോട്ടുപോകുക

5. കുടുംബാംഗത്തിന്റെ രജിസ്‌റ്റേര്‍ഡ് മൊബൈലിലേക്ക് വരുന്ന ഒടിപി നല്‍കുക

6. ഒടിപി നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൊഫൈല്‍ ചേര്‍ക്കുന്ന നടപടികള്‍ അന്തിമമാകും

7. ഒരേ സമയം ഒരാളുടെ എംആധാര്‍ ആപ്പില്‍ അഞ്ചു കുടുംബാംഗങ്ങളെ വരെ മാത്രമേ ചേര്‍ക്കാന്‍ സാധിക്കൂ

8.കുടുംബാംഗങ്ങളെ എംആധാര്‍ ആപ്പില്‍ ചേര്‍ത്താല്‍ അവശ്യഘട്ടത്തില്‍ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

ഇ-കെവൈസി ഡൗണ്‍ലോഡ് ചെയ്യാനും ആധാര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും മറ്റു ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താനും സാധിക്കും.

ഉപയോക്താവിന്റെ പിന്‍ ഉപയോഗിച്ച് തന്നെ കുടുംബാംഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മറ്റു ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് ക്രമീകരണം.

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...