Connect with us

Hi, what are you looking for?

KERALA NEWS

പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറഞ്ഞാൽ സംഭവിക്കുന്നതെന്ത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുരുഷ ലൈംഗിക ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. പ്രോസ്റ്റേറ്റ്, വൃഷണം തുടങ്ങിയ പുരുഷ പ്രത്യുത്പാദന അവയവങ്ങളുടെ വികാസത്തിന് സഹായിക്കുന്നതിന് പുറമേ, പേശികളുടെ വളര്‍ച്ചയെയും അസ്ഥികളുടെ ബലത്തെയുമൊക്കെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സ്വാധീനിക്കുന്നു.

മാനസികാവസ്ഥ, പേശികളുടെ വികസനം, അസ്ഥികളുടെ ശക്തി, ലൈംഗികാഭിലാഷം എന്നിങ്ങനെ പുരുഷ ശരീരശാസ്ത്രത്തിന്റെ വിവിധ വശങ്ങളെയും ഇത് ബാധിക്കുന്നു. കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ അളവ് ഉദ്ധാരണക്കുറവ്, പേശി ബലഹീനത, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

വ്യായാമം

വ്യായാമം ചെയ്യുന്നതും പുരുഷന്‍മാരില്‍ ഹോര്‍മോണ്‍ അളവ് സ്ഥിരപ്പെടുത്തുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുതലാണെന്ന് ഒരു പഠനത്തിൽ കണ്ടെത്തി.

സമ്മര്‍ദ്ദം കുറയ്‌ക്കുക

സമ്മര്‍ദ്ദം കുറയ്‌ക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇതും ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ ക്രമപ്പെടുത്തുന്നു. സമ്മർദ്ദവും ഉയർന്ന കോർട്ടിസോളും ശരീരഭാരം വർദ്ധിപ്പിക്കുകയും ശരീരത്തിലെ ദോഷകരമായ കൊഴുപ്പ് സംഭരിക്കുന്നതിനും കാരണമാകും. ഈ മാറ്റങ്ങൾ നിങ്ങളുടെ ടെസ്റ്റോസ്റ്റിറോൺ നിലയെ പ്രതികൂലമായി ബാധിച്ചേക്കാം.

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ഭക്ഷണ കാര്യങ്ങളിലും കാര്യമായ ശ്രദ്ധ നല്‍കണം. ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാൻ ഏറ്റവും മികച്ചതാണ് വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ. വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള ഒരു പ്രധാന മത്സ്യമാണ്‌ സാല്‍മണ്‍ ഫിഷ്. വിപണിയില്‍ ലഭ്യമാകുന്ന ടിന്നില്‍ അടച്ചു സൂക്ഷിക്കുന്ന മീനുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. കൂണുകള്‍, ശുദ്ധമായ പാല്‍, മുട്ട, ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും എന്നിവയിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു.

നല്ല ഉറക്കം

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ദിവസവും ഏഴ് മണിക്കൂറെങ്കിലും രാത്രിയില്‍ ഉറങ്ങേണ്ടത് നിര്‍ബന്ധമാണ്. രാത്രിയിൽ അഞ്ച് മണിക്കൂർ മാത്രം ഉറങ്ങുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവിൽ 15 ശതമാനം കുറവുണ്ടാക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...