Connect with us

Hi, what are you looking for?

KERALA NEWS

നയപ്രഖ്യാപനം, ഒരു മിനിറ്റില്‍ പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍; വായിച്ചത് അവസാന ഖണ്ഡിക മാത്രം

ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സഭയെ ഒന്നടങ്കം അമ്പരപ്പിച്ച് ഒന്നേകാല്‍ മിനിറ്റിനകം പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്ന് മടങ്ങി. പതിവ് പോലെ തുടക്കത്തില്‍ സ്പീക്കറെ അടക്കം അഭിസംബോധന ചെയ്ത ശേഷം ഗവര്‍ണര്‍ അവസാന ഖണ്ഡികയിലേക്ക് കടക്കുകയായിരുന്നു.

സഹകരണ ഫെഡറലിസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു അവസാന ഭാഗം. ഇത് ഉറപ്പാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഇതില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനായി പ്രയത്‌നിക്കേണ്ടതിന്റെ പ്രാധാന്യം കൂടി വ്യക്തമാക്കിയാണ് അദ്ദേഹം അവസാനിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം നിയമസഭയില്‍ നിന്ന് മടങ്ങി. നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

26,27,28 തീയതികളില്‍ സമ്മേളനം ഉണ്ടാകില്ല.നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച 29,30,31 തീയതികളില്‍ നടക്കും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ബജറ്റ് ചര്‍ച്ച. മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...