Vismaya News
Connect with us

Hi, what are you looking for?

HEALTH

ഒരാൾ എത്ര മണിക്കൂർ ഉറങ്ങണം; പ്രായത്തിനനുസരിച്ചുള്ള ഉറക്കത്തിന്റെ കണക്ക് അറിയാം

ആരോഗ്യം നിറഞ്ഞ ശരീരത്തിന് ഏറ്റവും അടിസ്ഥാനമായ ഘടകങ്ങളിൽ ഒന്നാണ് ശരിയായ ഉറക്കം. ദിവസവും എട്ട് മണിക്കൂർ ഉറക്കമാണ് ആരോഗ്യപരമായ ഉറക്കത്തിന്റെ കണക്കായി സാധാരണ നിലയിൽ കണക്കാക്കുന്നത്.

എന്നാൽ ഓരോ പ്രായത്തിലും ലഭിക്കേണ്ട ഉറക്കത്തിന്റെ അളവിൽ കാര്യമായ വ്യത്യാസമുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നവജാതശിശുക്കൾ ഒഴികെ എല്ലാ പ്രായക്കാരിലും ഇത്തരത്തിൽ ഉറക്കത്തിന് കണക്കുണ്ട്.

രോഗങ്ങളും ഗർഭാവസ്ഥയും വ്യക്തിഗത ശീലങ്ങളുമൊക്കെ കണക്കിലെടുത്ത് ഇവയിൽ വ്യത്യാസമുണ്ടായേക്കാമെങ്കിലും ഓരോ പ്രായക്കാരിലും പൊതുവേ പറഞ്ഞു വയ്‌ക്കുന്ന ഉറക്കത്തിന്റെ അളവ് എത്രത്തോളമാണെന്ന് നോക്കാം…

0-3 മാസം

14-17 മണിക്കൂർ വരെ ഉറക്കമാണ് നവജാതശിശുക്കൾ മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഉണ്ടാകേണ്ടത്. ഇവരുടെ ഉറക്കം 11 മണിക്കൂറിൽ കുറയാൻ പാടില്ലെന്നും പഠനങ്ങളിൽ പറയുന്നു.

4-12 മാസം

12 മുതൽ 16 മണിക്കൂർ വരെ ഉറക്കമാണ് ഒരു വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ടത്. ഇതിൽ കുറയുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവച്ചേക്കാം.

1-2 വയസ്

11 മുതൽ 14 മണിക്കൂർ ഒരു ദിവസം ഉറങ്ങണം. 16 മണിക്കൂറാണ് ഈ പ്രായക്കാരിൽ അമിത ഉറക്കമായി കണക്കാക്കുന്നത്.

3-5 വയസ്

10-13 മണിക്കൂർ വരെയാണ് ഈ പ്രായത്തിലുള്ളവർ ഉറങ്ങേണ്ടത്. ചെറിയ മയക്കങ്ങളും ഇവയിൽ ഉൾപ്പെടുത്താം.

6-13 വയസ്

വിദ്യാർത്ഥികളായതിനാൽ 9-12 മണിക്കൂർ വരെ ഈ പ്രായത്തിലുള്ളവർക്ക് ആവശ്യമാണ്. ഉറക്കം ഒരിക്കലും ഏഴ് മണിക്കൂറിൽ കുറയാനോ 12 മണിക്കൂറിൽ കൂടാനോ പാടില്ല.

14-17 വയസ്

എട്ട് മുതൽ 10 വയസ് വരെ പ്രായമുള്ളവരാണ് ഈ പ്രായത്തിൽ ഉൾപ്പെടുന്നത്. ഈ പ്രായത്തിലുള്ളവരുടെ ഉറക്കം ഏഴ് മണിക്കൂറിൽ കുറയാൻ പാടില്ല. 11 മണിക്കൂറിൽ കൂടുതൽ ഇവർ ഉറങ്ങാനും പാടില്ല.

18-64 വയസ്

ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം ഈ പ്രായത്തിലുള്ളവർ നിർബന്ധമായും പാലിക്കണം. ആറ് മണിക്കൂറിൽ കുറവ് ഉറക്കം ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴി വച്ചേക്കാം. എന്നാൽ 10-11 മണിക്കൂറിന് മുകളിലുള്ള ഉറക്കം ശരീരത്തിന് ദോഷമാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...