Connect with us

Hi, what are you looking for?

NATIONAL

പത്മ പുരസ്കാരങ്ങള്‍: കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് പത്മശ്രീ

ഡല്‍ഹി: 75ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 34 പേർക്കാണ് ഇത്തവണ പുരസ്‌കാരങ്ങൾ ലഭിച്ചത്. ഇതിൽ കേരളത്തിൽ നിന്ന് മൂന്നുപേർക്കാണ് പത്മശ്രീ പുരസ്‌കാരങ്ങൾ ലഭിച്ചത്.

തെയ്യം കലാകാരൻ ഇ.പി നാരായണൻ, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ കാസർകോട്ടേ നെൽകർഷകൻ സത്യനാരായണ ബലേരി എന്നിവർക്കാണ് പത്മശ്രീ പുരസ്‌കാരങ്ങൾ ലഭിച്ചത്. വിവിധ ഇനങ്ങളിലെ വിത്തുകൾ സംരക്ഷിച്ചതിനാണ് അംഗീകാരം.

16 പേർക്ക് ശൗര്യ ചക്ര അവാർഡും 53 സേനാ മെഡലുകളും ലഭിച്ചു. ഏഴ് പേർ യുദ്ധ സേവാ മെഡലനിനും അർഹരായി. മലയാളി ലഫ്. ജനറൽ പി.ജി.കെ മേനോൻ പരം വിശിഷ്ട സേവാ മെഡലിന് അർഹനായി.

ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ്. ജനറൽ ജോൺസൺ പി. മാത്യു, ലഫ്. ജനറൽ അജിത് നീലകണ്ഠൻ എന്നിവരും പരം വിശിഷ്ട സേവാ മെഡലിന് അർഹരായി.

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....