Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഹങ്കാരം; അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ല; മന്ത്രി വി ശിവൻകുട്ടി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഹങ്കാരമാണെന്നും അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ഒരു സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും ശിവൻകുട്ടി ചോദിച്ചു.

സുപ്രീംകോടതി മുൻ ജഡ്ജി രോഹിന്റൺ നരിമാനും അച്ഛൻ പ്രമുഖ അഭിഭാഷകൻ ഫാലി എസ് നരിമാനുമെതിരെ ഗവർണർ അധിക്ഷേപം ചൊരിഞ്ഞതും പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ട എന്ന് വിളിച്ച് ഗവർണർ അധിക്ഷേപിച്ചതും കേരളം കണ്ടതാണ്.

കുറെ നാളുകൾ ആയുള്ള ഗവർണറുടെ സമീപനങ്ങളെ പാടെ മറന്നുകൊണ്ട് ഗവർണറോട് ഇടപെടാൻ കഴിയില്ല എന്നും കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാൽ ഏതെങ്കിലും ഒരു മലയാളിക്ക് ഗവർണറോട് മിണ്ടാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാരിനെ പുകഴ്‌ത്താൻ മാത്രമാണ് റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ കൂടുതൽ സമയവും ചെലവഴിച്ചത്. അദ്ദേഹം നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ വളരെ കുറച്ച് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രതിപാദിച്ചത്. ആർഎസ്എസിന്റെ നിർദ്ദേശപ്രകാരമുള്ള സംവിധാനമാണ് രാജ്ഭവനിൽ ഒരുക്കിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ ശിവൻകുട്ടി രാജ്ഭവൻ പ്രവർത്തിക്കുന്നത് ആർഎസ്എസിന്റെ നിർദ്ദേശപ്രകാരമാണ് എന്ന് സംശയിച്ചാൽ തെറ്റില്ലെന്നും പറഞ്ഞു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....