Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘ഭരണ തലവന് പോലും കേരളത്തിൽ രക്ഷയില്ല, മുഖ്യമന്ത്രി മൗനം പാലിക്കുന്നു’; കുമ്മനം രാജശേഖരൻ

കൊല്ലത്ത് ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. കേരളത്തിൽ നടക്കുന്നത് കടുത്ത ഭരണഘടന ലംഘനം. നീതി തേടി ​ഗവർണർ നിലവിളിക്കുന്നു. ഗവർണർക്ക് പോലും കേരളത്തിൽ രക്ഷയില്ലെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.

ഗവർണർക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ. ഗവർണറുടെ യാത്രാ പരിപാടികൾ ചോരുന്നു. അദ്ദേഹത്തിന് പൊലീസിൽ നിന്ന് നീതിയും സുരക്ഷയും സഹായവും സംരക്ഷണവും ലഭിക്കുന്നില്ല. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഗവർണറെ ആക്രമിക്കാൻ മുഖ്യമന്ത്രി തൻ്റെ അണികളെ തെരുവിലേക്കയക്കുന്നുവെന്നും കുമ്മനം രാജശേഖരൻ.

ഗവർണർ ഉന്നയിക്കുന്ന മൗലികമായ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും ഉത്തരം നൽകാതെ അവ പരിഹരിക്കാതെ, സ്വന്തം അണികളെ ഇറക്കി അദ്ദേഹത്തെ നേടിയെടുക്കുകയാണ് മുഖ്യമന്ത്രി. ഈ രീതിയിലാണോ ഗവർണറെ നേരിടേണ്ടത്? പൊലീസ് എന്തുകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നില്ല? ജനാധിപത്യത്തെ കൊല്ലുകയാണ്. ഭരണ തലവന് പോലും കേരളത്തിൽ രക്ഷയില്ല. കേരളത്തിലെ പരിതാപകരമായ ക്രമസമാധാന നിലയുടെ നേർക്കാഴ്ചയാണ് ഈ അക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...