Connect with us

Hi, what are you looking for?

COOKERY

ആരോഗ്യ സംരക്ഷണത്തിന് കുടിക്കാം ഉള്ളി ചായ; ഗുണങ്ങൾ നോക്കാം

വിവിധതരം ചായകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. ലെമണ്‍ ടീ, ജിഞ്ചര്‍ ടീ, മസാല ടീ, തുളസി ടീ അങ്ങനെ പല ഫ്‌ളേവറുകളില്‍ പല ഗുണങ്ങളില്‍ നമുക്ക് ചായ തയ്യാറാക്കാവുന്നതാണ്. ഇക്കൂട്ടത്തിലേക്കിതാ അധികമാരും കേള്‍ക്കാന്‍ സാധ്യതയില്ലാത്തതും പരീക്ഷിച്ചിട്ടില്ലാത്തുമായ ഒരു ചായയാണ് ഉള്ളി ചായ.

നിരവധി ജീവിതശൈലി രോഗങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കുന്ന ഒരു ഒന്നാന്തരം ചായയാണ് ഉള്ളി ചായ. വൈറ്റമിന്‍-ബി, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിങ്ങനെ ശരീരത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളുടേയും സ്രോതസാണ് ഉള്ളി.

ഉള്ളി ചായ പ്രമേഹ രോഗികൾക്ക് ഗുണപ്രദമാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്ന വിറ്റാമിനുകൾ, വിറ്റാമിൻ എ, സോഡിയം തുടങ്ങിയ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഉള്ളി ചായ ഹൃദ്രോഗികൾക്ക് വളരെയേറെ ഗുണം ചെയ്യും.

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഉള്ളി ചായ ഗുണപ്രദമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

ഒരാൾക്ക് ശരീരഭാരം കുറയ്‌ക്കണമെങ്കിൽ ഉള്ളി ചായ കുടിക്കാം. ഉള്ളി ചായ കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കുകയും ചെയ്യുന്നു.

ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ കുറയ്‌ക്കാൻ ഉള്ളി ചായ വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് പതിവായി കഴിക്കുന്നത് ക്യാൻസർ കോശങ്ങളുടെ വളർച്ച കുറയ്‌ക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം വൻകുടലിലെ ക്യാൻസറിനുള്ള സാധ്യതയും കുറയുന്നു.

ഉള്ളി ചായ ഉണ്ടാക്കാൻ ആദ്യം ഉള്ളി നന്നായി കഴുകി വൃത്തിയാക്കുക. ഇതിന് ശേഷം ഉള്ളി മുറിക്കുക. ഒരു കപ്പ് വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചുകഴിഞ്ഞ ശേഷം ഇത് അരിച്ചെടുത്ത് അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഉള്ളിച്ചായ റെഡി. തേനും ചെറുനാരങ്ങാനീരും ചേര്‍ക്കാതെയും ഇത് തയ്യാറാക്കാവുന്നതാണ്.

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....