Vismaya News
Connect with us

Hi, what are you looking for?

TECH

സാംസങ്ങ് ​ഗാലക്സി എസ് 24 സീരീസുകൾ ജനുവരി 31 മുതൽ വിപണിയിലേക്ക്

സാംസങ്ങ് ​ഗാലക്സി എസ് 24, അൾട്രാ സീരീസുകൾ ജനുവരി 31 മുതൽ വിപണിയിലേക്ക്. സാംസങിന്റെ ആദ്യ എഐ ഫീച്ചേഴ്‌സ് അടങ്ങിയ ഫോണുകളാണിതെന്നും ഈ സീരീസുകൾക്ക് പ്രത്യേകതയുണ്ട്.
മൂന്ന് ഫോണുകളുള്ള സീരീസിലെ പ്രധാന സവിശേഷത എഐ ആണ്. ഗാലക്‌സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്രാ എന്നീ സീരിസുകളാണ് പുറത്തിറങ്ങിയത്.സാംസങ്ങിന്റെ ഗാലക്‌സി എസ് 24, എസ് 24+, എസ് 24 അൾട്രാ എന്നിവ ആമസോണിൽ ഇതിനകം ലഭ്യമാണ്. ₹79,999 വിലയുള്ള സ്റ്റാൻഡേർഡ് എസ്24 മോഡൽ ഓർഡടെർ ചെയ്യുന്ന ദിവസം തന്നെ ഡെലിവറിയും ഉണ്ട്.

സാംസങ് S24 ഫീച്ചേഴ്‌സ്

6.2 ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് ഡൈനാമിക് അമോലെഡ് സ്‌ക്രീനോടു കൂടി വരുന്ന S24 സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് 256 ജിബി സ്‌റ്റോറേജും 120Hz റിഫ്രഷ് റൈറ്റും 50 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ പ്രൈമറി ക്യാമറയുമാണുള്ളത്.

12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആങ്കിൾ ക്യാമറയും 10 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസറും ഈ സ്മാർട്ട്‌ഫോണിൽ അടങ്ങിയിട്ടുണ്ട്. 4,000 mAh ബാറ്ററിയോടു കൂടി പുറത്തിറങ്ങിയ S24 ഫോണിന് 66,455 രൂപയാണ് വിലയായി വരുന്നത്.

S24 പ്ലസ്

6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയോടു കൂടി പുറത്തിറങ്ങിയ S24 പ്ലസിന് 512 ജിബി സ്റ്റോറേജാണുള്ളത്. 120Hz റിഫ്രഷ്‌റൈറ്റും 1440X3120 റെസല്യൂഷനും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. 4,900mAh ബാറ്ററിയോടു കൂടി പുറത്തിറങ്ങിയ ഈ സ്മാർട്ട്‌ഫോണിന് 83,090 രൂപയാണ് വിലയായി വരുന്നത്.

S24 അൾട്രാ സീരീസ്

6.8 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് ക്വാൽകം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ് സെറ്റ് എന്നിവയോടു കൂടിയാണ് S24 അൾട്രാ സീരീസ് സ്മാർട്ട്‌ഫോൺ പുറത്തിങ്ങിയിരിക്കുന്നത്. 1 ടിബി സ്‌റ്റോറേജ് 12ജിബി റാം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

50 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറയും 5X ഒപ്റ്റിക്കൽ സൂം ലെൻസുമാണ് ഇതിന്റെ ക്യാമറ സവിശേഷതകളിലൊന്ന്. ഐഫോൺ 15 പ്രോ ഫോണുകളുടെ ടൈറ്റാനിയം ഫ്രെയിമിനോട് സമാനമായ ഫ്രെയിമാണ് ഇതിന്റെ മറ്റൊരു സവിശേഷത. 5,000mAh ബാറ്ററിയോട് കൂടി പുറത്തിറങ്ങിയ ഈ സ്മാർട്ട്‌ഫോണിന് 1,08,040 രൂപയാണ് വിലയായി വരുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...