Connect with us

Hi, what are you looking for?

KERALA NEWS

ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി, തെറിവിളിച്ച് പാഞ്ഞടുത്തപ്പോഴും എസ്എഫ്‌ഐ സംയമനം പാലിച്ചു: പി എം ആര്‍ഷോ

കൊല്ലത്തെ എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ ഗവര്‍ണര്‍ പറഞ്ഞ വാദങ്ങളെ തള്ളി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണറുടെ മാനസിക വിഭ്രാന്തിയാണ് കൊല്ലത്ത് കണ്ടതെന്നും ചാന്‍സലര്‍ക്കെതിരെ എസ്എഫ്‌ഐ ജനാധിപത്യപരമായാണ് സമരം ചെയ്തതെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ സമരത്തെ അവഹേളിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. കേരളത്തിലെ സര്‍വകലാശാലകളിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റുന്നതിന്റെ റിക്രൂട്ടിംഗ് ഏജന്റാകാന്‍ ചാന്‍സലര്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്ന് ആര്‍ഷോ പറയുന്നു. ഗവര്‍ണര്‍ തെറിവിളിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുത്തപ്പോഴും എസ്എഫ്‌ഐക്കാര്‍ സംയമനം പാലിച്ചെന്നും ആര്‍ഷോ പറഞ്ഞു.

സമാധാനപരമായി സമരം ചെയ്യാന്‍ ഓരോ പൗരനും അവകാശമുണ്ടെന്ന് ആര്‍ഷോ ഓര്‍മിപ്പിച്ചു. അവകാശങ്ങളൊക്കെ സമരങ്ങളിലൂടെ നേടിയെടുത്തത് തന്നെയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പരമാവധി പ്രകോപിപ്പിച്ച് എങ്ങനെയെങ്കിലും അക്രമസംഭവങ്ങള്‍ അരങ്ങേറുന്ന സ്ഥിതിയുണ്ടാക്കുക എന്നതായിരുന്നു ഗവര്‍ണറുടെ ഉദ്ദേശം. ഇത്തരം പൊറാട്ട് നാടകങ്ങളെ കേരളത്തിലെ പൊതുസമൂഹം തള്ളിക്കളയണമെന്നും പി എം ആര്‍ഷോ ആവശ്യപ്പെട്ടു.

കൊല്ലത്തുവച്ച് ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു.

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...