Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സാങ്കേതികമായ മറുപടികളല്ല കൃത്യമായ മറുപടികളാണ് വിവരാവകാശ നിയമപ്രകാരം നൽകേണ്ടത്; മുഖ്യമന്ത്രി പിണറായി വിജയൻ

സാങ്കേതികമായ മറുപടികളല്ല കൃത്യമായ മറുപടികളാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് നൽകേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികൾ നൽകണമെന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി സംസ്ഥാന വിവരാവകാശ കമ്മീഷൻ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൃത്യമായ വിവരങ്ങൾ നൽകുന്നതിലൂടെ അപ്പീലുകളുടെയും ഫയലുകളുടെയും എണ്ണം കുറയ്‌ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷയ്‌ക്ക് 30 ദിവസത്തിനകം മറുപടി നൽകണമെന്നതാണ് വ്യവസ്ഥ എന്നും മുപ്പതാം ദിവസമേ മറുപടി നൽകുമെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വൈകി നൽകുന്ന വിവരം വിവര നിഷേധത്തിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...