Vismaya News
Connect with us

Hi, what are you looking for?

Automobile

ഫാസ്ടാഗ് കാലാവധി; കെവൈസി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി

വാഹനങ്ങളിലെ ഫാസ്‍ടാഗുകളുടെ കെവൈസി പുതുക്കുന്നതിനു ഏര്‍പ്പെടുത്തിയിരുന്ന സമയപരിധി ഫെബ്രുവരി 29 വരെ നീട്ടി.ജനുവരി 31നകം കെവൈസി പൂര്‍ണമല്ലെങ്കില്‍ ഫാസ്ടാഗ് പ്രവര്‍ത്തനരഹിതമാകുമെന്നായിരുന്നു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നത്.ഫെബ്രുവരി 29നകം കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫാസ്ടാഗിനെ കരിമ്പട്ടികയില്‍പെടുത്തും. ഫാസ്ടാഗുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഒരു ഫാസ്ടാഗ് നിരവധി വാഹനങ്ങള്‍ഉപയോഗിക്കുന്നത് അടക്കമുള്ള ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ ഒരു വാഹനത്തെ ബന്ധിപ്പിച്ച് നിരവധി ഫാസ്ടാഗുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത്തരം ക്രമക്കേടുകള്‍ ഒഴിവാക്കി ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കെവൈസി നടപടികള്‍ അന്തിമമമാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നത്.

അതാത് ബാങ്കിന്റെ ഫാസ്‍ടാഗ് സൈറ്റിൽ ലോഗിൻ ചെയ്‍ത കസ്റ്റമർ പ്രൊഫൈൽ പരിശോധിച്ചാൽ കെവൈസി ചെയ്തതാണോ എന്ന് അറിയാൻ സാധിക്കും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഐഡി ടൈപ്, ഐഡി പ്രൂഫ് നമ്പർ, ഐഡി പ്രൂഫ് ഫോട്ടോ എന്നിവ നൽകിയാൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.പരമാവധി ഏഴ് പ്രവർത്തി ദിവസങ്ങളാണ് അപ്ഡേറ്റ് ചെയ്യാൻ വേണ്ടിവരുന്നത്. ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് എന്നിവ ഐഡി പ്രൂഫായും അഡ്രസ് ഫ്രൂഫായും സ്വീകരിക്കും.

ഫാസ്‌ടാഗ് സ്റ്റാറ്റസ് ഓണ്‍ലൈനായി എങ്ങനെ പരിശോധിക്കാം?

‘fastag.ihmcl.com’ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ലോഗിന്‍ (Login) ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പറും പാസ്വേഡും മറ്റ് ആവശ്യമായ വിവരങ്ങളും നല്‍കുക.നിങ്ങളുടെ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് വേണം ലോഗിന്‍ ചെയ്യാന്‍.ശേഷം മൈ പ്രൊഫൈല്‍ (My Profile) ടാബ് തുറന്നതിന് ശേഷം കെവൈസി സ്റ്റാറ്റസ് (KYC status) ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്.

ഫാസ്‌ടാഗ് കെവൈസി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

‘fastag.ihmcl.com’ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.മൈ പ്രൊഫൈല്‍ (My Profile) സെക്ഷനില്‍ നിന്ന് കെവൈസി (KYC) ടാബ് തുറക്കുക.നിങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്ന രേഖകളും മറ്റ് ആവശ്യമായ വിവരങ്ങളും നല്‍കുക.പാസ്‌പോർട്ട് സൈസ് ചിത്രം അപ്‌ലോഡ് ചെയ്യുക.സ്ഥിരീകരിക്കുന്നതിനായി ‘Confirm the declaration’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.ശേഷം സബ്മിറ്റിലും (Submit) ക്ലിക്ക് ചെയ്യുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....