Vismaya News
Connect with us

Hi, what are you looking for?

COOKERY

മലബാർ സ്പെഷൽ മുട്ടമാല തയ്യാറാക്കിയാലോ

രുചികരമായ വിഭവങ്ങൾ വിളമ്പി അതിഥികളെ സൽക്കരിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളാണ് വടക്കേ മലബാറിലെ ജനങ്ങൾ. ഇവിടുത്തെ സ്പെഷ്യൽ വിഭവമാണ് മുട്ടയുടെ മഞ്ഞക്കരു കൊണ്ടുള്ള മധുര പലഹാരമായ മുട്ടമാല. പുത്യാപ്ല സ്‌പെഷ്യല്‍ എന്നും ചിലയിടങ്ങളില്‍ ഇതിനെ വിളിക്കുന്നുണ്ട്.

ഈ തനതായ വിഭവം മലബാർ മേഖലയിൽ നിന്നാണ് ഉത്ഭവിച്ചതെന്നും ഇവിടെ മാത്രം ലഭ്യമാണെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, മുട്ടമലയുടെ ഉത്ഭവം പോർച്ചുഗലാണ്.

വളരെ എളുപ്പത്തില്‍ മുട്ടയും പഞ്ചസാരയും മാത്രം ചേര്‍ത്ത് ആണ് ഈ വിഭവം തയ്യാറാക്കുന്നത്. ഈ സ്പെഷൽ മുട്ടമാല ഒന്ന് തയാറാക്കി നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

മുട്ട- അഞ്ചെണ്ണം

പഞ്ചസാര- ഒരുകപ്പ്

വെള്ളം – രണ്ട് കപ്പ്

പാല്‍പ്പൊടി – ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മുട്ടമാല തയ്യാറാക്കുന്നതിന് വേണ്ടി 5 മുട്ടയുടേയും മഞ്ഞയും വെള്ളയും വേര്‍തിരിച്ചെടുത്ത് ഓരോ പാത്രത്തിലേക്ക് മാറ്റുക. അതിന് ശേഷം മുട്ടയുടെ മഞ്ഞ നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം മുട്ടയുടെ വെള്ള എടുത്ത് പാല്‍പ്പൊടി ചേര്‍ത്ത് നല്ലതുപോലെ ഇളക്കി മാറ്റിവെക്കാം.

ശേഷം മുട്ടമാല തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാനിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ ചൂടാക്കുക. പിന്നീട് അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. പഞ്ചസാര നല്ലതുപോലെ അലിഞ്ഞതിന് ശേഷം ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ മുട്ടയുടെ വെള്ള പതിയേ ചേര്‍ത്ത് പഞ്ചസാരയിൽ ഉള്ള അഴുക്ക് എല്ലാം കളഞ്ഞു മാറ്റിയെടുക്കാം.

ഇനി ഈ പഞ്ചസാര സിറപ്പിൽ നമ്മൾ തയാറാക്കിവെച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞ ഒരു കുപ്പിയിലേക്ക് ഒഴിച്ചതിനു ശേഷം കുപ്പിയുടെ അടപ്പിൽ മൂന്നു ദ്വാരങ്ങൾ ഇട്ടുകൊടുക്കുക ഇനി മുട്ടയുടെ മഞ്ഞ തയാറാക്കിവച്ചിരിക്കുന്ന പഞ്ചസാര ലായിനിയിലേക്ക് മാല മാല പോലെ ഒഴിച്ചു കൊടുക്കാം.

ഇത് മാലപോലെ വീഴുമ്പോള്‍ തീ കൂട്ടി വെക്കണം. പതുക്കെ പൊങ്ങിവരുന്ന മുട്ടയുടെ മഞ്ഞ നമുക്ക് കോരിയെടുക്കാം. സ്വാദിഷ്ടമായ മുട്ടമാല തയ്യാര്‍.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...