Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

രുദ്രാക്ഷം ധരിക്കുമ്പോൾ ഇഷ്ട ദേവതയെ മനസിൽ ധ്യാനിച്ചാൽ ഫലം ഇരട്ടിക്കും, ഇക്കാര്യങ്ങൾ അറിയാം

മിക്ക ആളുകളും കയ്യിലോ കഴുത്തിലോ ഒരു രുദ്രാക്ഷം അണിയാറുണ്ട്. രുദ്രാക്ഷം ധരിയ്‌ക്കുന്നത് പുണ്യമാണെന്നാണ് വിശ്വാസം. എന്നാല്‍, രുദ്രാക്ഷം ധരിയ്‌ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ നമ്മൾ പാലിക്കണം. രുദ്രാക്ഷം മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിക്കാവുന്നതാണ്. എന്നാൽ, ഇത് മാസത്തിലൊരിക്കൽ നിർബന്ധമായും ശുദ്ധീകരിക്കണം. രുദ്രാക്ഷം ധരിയ്‌ക്കുമ്പോള്‍ ഇഷ്ടദേവതയെ മനസില്‍ ധ്യാനിച്ചാല്‍ ഇരട്ടി ഫലം കിട്ടുമെന്നാണ് കരുതപ്പെടുന്നത്. വലിപ്പം കൂടിയതും ദൃഡമായതും മുള്ളോടുകൂടിയതുമായ രുദ്രാക്ഷം തിരഞ്ഞെടുക്കാന്‍ ഇപ്പോഴും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള രുദ്രാക്ഷത്തിന് ഫലം കൂടുതലായിരിക്കും.

ഒന്ന് മുതല്‍ 21 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. ഓരോന്നും അതിന്റെതായ ഗുണഫലമനുസരിച്ച് ധരിയ്‌ക്കാം. ഇത് മാത്രമല്ല, ഗൗരിശങ്കര രുദ്രാക്ഷം, ഗണേശ് മുഖി രുദ്രാക്ഷം, സവാര്‍ ഏകമുഖ രുദ്രാക്ഷം, ത്രിജൂഡി തുടങ്ങിയവയും ഉണ്ട്. കൃത്യമായ വ്രതത്തോടു കൂടി രുദ്രാക്ഷം ധരിച്ചാൽ ഇരട്ടി ഫലം ലഭിക്കും. രുദ്രാക്ഷം ധരിയ്‌ക്കാന്‍ തടസമുള്ളവര്‍ക്ക് വീട്ടില്‍ വെച്ച് മന്ത്രജപത്തോടു കൂടി രുദ്രാക്ഷത്തെ പൂജിക്കാം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....