Vismaya News
Connect with us

Hi, what are you looking for?

COOKERY

വെറുതെ കളയുന്ന വാഴപ്പിണ്ടി കൊണ്ട് തയ്യാറാക്കാം കിടുക്കാച്ചി ഒരു അച്ചാർ

വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് വാഴപ്പിണ്ടി എന്ന് നമുക്കറിയാം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി തോരൻ വെക്കാൻ ഉപയോഗിക്കും എന്നല്ലാതെ ഇതുകൊണ്ട് കിടുക്കൻ അച്ചാർ ഉണ്ടാക്കാനും പറ്റുമെന്ന് എത്രപേർക്കറിയാം.

വാഴപ്പിണ്ടി കൊണ്ട് എങ്ങനെ രുചികരമായ അച്ചാർ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ വാഴപ്പിണ്ടി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കണം. നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം വെള്ളം ഒട്ടുമില്ലാതെ ഊറ്റി എടുക്കണം.

ശേഷം നമുക്ക് ഒരു ചീനച്ചട്ടി അടുപ്പത്ത് വയ്‌ക്കാം. ഇതിലേക്ക് അല്പം നല്ലെണ്ണ ഒഴിച്ചു കൊടുക്കണം. നല്ലെണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് കടുക് ഇട്ട് പൊട്ടിച്ചെടുക്കാം. കടുക് പൊട്ടി വരുമ്പോൾ അല്പം കറിവേപ്പിലയും ഇഞ്ചി, വെളുത്തുള്ളി എന്നിവ ആവശ്യാനുസരണം ചേർത്ത് കൊടുക്കാം.

ഇത് നല്ലതുപോലെ വഴറ്റി നിറം മാറി കഴിയുമ്പോൾ തീ കുറച്ചു വെച്ചതിനുശേഷം ഇതിലേക്ക് അല്പം മഞ്ഞൾപൊടി ചേർത്ത് കൊടുക്കാം. എരുവിന് ആവശ്യമായ മുളകുപൊടി കൂടി ചേർത്തതിന് ശേഷം നല്ലതുപോലെ മൂപ്പിച്ചെടുക്കണം. പാകത്തിന് ഉപ്പും അല്പം വിനാഗിരിയും കൂടി ചേർത്തു കൊടുക്കാം. വെള്ളം ഊറ്റി വച്ചിരിക്കുന്ന വാഴപ്പിണ്ടി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കണം.

ഇനി അടച്ചുവെച്ച് ഇത് വേവിച്ചെടുക്കാം. ഇടയ്‌ക്കിടെ തുറന്നു ഇളക്കാൻ മറക്കരുത്. വെന്തു കഴിഞ്ഞതിനുശേഷം ഇതിലേക്ക് അല്പം ഉലുവ വറുത്തു പൊടിച്ചതും അല്പം കായപ്പൊടിയും കൂടി ചേർത്തു കൊടുക്കണം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് തണുക്കാനായി മാറ്റിവയ്‌ക്കാം. ശേഷം ഒരു ഗ്ലാസ് ബോട്ടിലിൽ ആക്കി സൂക്ഷിക്കാം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....