Vismaya News
Connect with us

Hi, what are you looking for?

TECH

ഈ കാറിന് 3.50 ലക്ഷം രൂപ വിലക്കുറവ്!; വാങ്ങാൻ കിടിലൻ അവസരം

ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ ഇന്ത്യ ഈ മാസം തങ്ങളുടെ കാറുകൾക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. 2024 ഫെബ്രുവരിയിൽ സിട്രോൺ തങ്ങളുടെ കാറുകളിലൊന്നായ സിട്രോൺ C5 എയർക്രോസിന് വൻ കിഴിവ് പ്രഖ്യാപിച്ചു. സിട്രോൺ C5 എയർക്രോസ് ലക്ഷ്വറി എസ്‌യുവിയിൽ ഉപഭോക്താക്കൾക്ക് 3.50 ലക്ഷം രൂപ ക്യാഷ് കിഴിവ് കമ്പനി നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിൻറെ പ്രാരംഭ എക്സ്-ഷോറൂം വില ഏകദേശം 36.91 ലക്ഷം രൂപ വരെയാണ്.

ഈ എസ്‍യുവിയിൽ രണ്ട് ലിറ്റർ ഡീസൽ എഞ്ചിൻ ഉണ്ട്. ഇത് 177ps പവറും 400nm ടോർക്കും സൃഷ്ടിക്കുന്നു. എഞ്ചിനോടൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും അവതരിപ്പിച്ചിട്ടുണ്ട്. ഇക്കോ, സ്‌പോർട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകളിലും ഒന്നിലധികം ട്രാക്ഷൻ കൺട്രോൾ മോഡുകളിലും ഇത് ലഭിക്കും. ഇതിന്‍റെ എക്‌സ് ഷോറൂം വില 36.91 ലക്ഷം മുതൽ 37.67 ലക്ഷം വരെയാണ്. ഫീൽ, ഷൈൻ എന്നീ രണ്ട് വേരിയന്‍റുകളിൽ ഈ അഞ്ച് സീറ്റർ കാർ വാങ്ങാം.

അളവുകളുടെ കാര്യത്തിൽ, എസ്‌യുവിക്ക് 4,500 എംഎം നീളവും 1,969 എംഎം വീതിയും 1,710 എംഎം ഉയരവുമാണ് നൽകിയിരിക്കുന്നത്. 2,730 എംഎം ആണ് വീൽബേസ്. പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യൻസ് ഫ്ലൈയിംഗ് കാർപെറ്റ് ഇഫക്റ്റ് വാഗ്ദാനം ചെയ്യുന്നു. വാഗ്ദാനം ചെയ്യുന്നു, പിന്നിലെ സീറ്റുകൾ മടക്കിവെച്ച് 1,630 ലിറ്ററിലേക്ക് നീട്ടാം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...