Vismaya News
Connect with us

Hi, what are you looking for?

TECH

വാട്‌സ്ആപ്പില്‍ സുരക്ഷ വര്‍ധിപ്പിച്ച് പുതിയ ഫീച്ചറുമായി കമ്പനി

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ സുരക്ഷ വര്‍ധിപ്പിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. ലോക്ക് ചെയ്ത സ്‌ക്രീനില്‍ പോലും ആപ്പ് തുറക്കാതെ തന്നെ സ്പാം നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍.ഉപയോക്താവിന്‌ നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ പരിചിതമല്ലാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍.പുതിയ വാട്ട്സ്ആപ്പ് ഫീച്ചര്‍ ഉപയോഗിച്ച്, നോട്ടിഫിക്കേഷനിലെ ക്വിക്ക് ആക്ഷന്‍സ് മെനുവിലെ റിപ്ലൈ ബട്ടണിന് അടുത്തുള്ള ബ്ലോക്ക് ഓപ്ഷന്‍ ടാപ്പ് ചെയ്യാം.ലോക്ക് സ്‌ക്രീനില്‍ നോട്ടിഫിക്കേഷന്‍ ദൃശ്യമാകാന്‍ ഉപയോക്താവ് അനുവദിക്കുകയാണെങ്കില്‍, ഫോണ്‍ തുറക്കാതെ തന്നെ ലോക്ക് സ്‌ക്രീനില്‍ നിന്ന് നേരിട്ട് കോണ്‍ടാക്റ്റുകള്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാം.വാട്ട്സ്ആപ്പിന് നേരത്തെ ബ്ലോക്ക് ആന്‍ഡ് റിപ്പോര്‍ട്ട് ഓപ്ഷന്‍ ഉണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ക്ക് വാട്‌സ്ആപ്പ് ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കാറുണ്ട്.എന്നാല്‍ ഈ നമ്പരുകളെ ബ്ലോക്ക് ചെയ്യണമെങ്കില്‍ ചാറ്റ് ഓപ്പണ്‍ ചെയ്യണമായിരുന്നു. പുതിയ ഫീച്ചര്‍ ചാറ്റ് ഒപ്പണ്‍ ചെയ്യാതെ തന്നെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...