ന്യൂഡല്‍ഹി: ടാറ്റ മോട്ടേഴ്സിന് പിന്നാലെ എംജി മോട്ടോറും ഇലക്ട്രിക് വാഹനത്തിന്റെ വില കുറച്ചു. എംജി കോമെറ്റ് മിനിയുടെ വിലയില്‍ ഒരു ലക്ഷം രൂപയുടെ കുറവാണ് കമ്പനി വരുത്തിയത്. ബാറ്ററി ചെലവ് കുറഞ്ഞതിനെ തുടര്‍ന്നാണ് എംജി മോട്ടോറിന്റേയും തീരുമാനം.
നിലവില്‍ ഏഴു ലക്ഷം രൂപയാണ് എംജി കോമെറ്റ് മിനി ഇലക്ട്രിക്കിന്റെ എക്സ് ഷോറൂം വില. തുടക്കത്തില്‍ ഇസഡ്എസ് ഗ്രീന്‍ എസ്യുവിയുടെ വില 22 ലക്ഷമായിരുന്നു. നിലവില്‍ എന്‍ട്രി വേരിയന്റിന് 19 ലക്ഷമാക്കി വില കുറച്ചിട്ടുണ്ട്.ടിയാഗോ, നെക്സോണ്‍ കാറുകളുടെ ഇലക്ട്രിക് വേര്‍ഷന്റെ വിലയാണ് ടാറ്റ കുറച്ചത്. ബാറ്ററി ചെലവ് കുറഞ്ഞ പശ്ചാത്തലത്തില്‍ 1.2 ലക്ഷം രൂപ വരെയാണ് കുറച്ചത്.