Vismaya News
Connect with us

Hi, what are you looking for?

HEALTH

ചര്‍മ്മവും മുടിയും സംരക്ഷിക്കാൻ അവക്കാഡോ മാസ്ക്

ചര്‍മ്മത്തിലെ ചുളിവുകൾ മാറ്റാനും ചര്‍മ്മം ചെറുപ്പമാക്കാനും കറുത്ത പാടുകള്‍ ഇല്ലാതാക്കാനും ചര്‍മ്മം തിളങ്ങാനും അവക്കാഡോ തെരഞ്ഞെടുക്കാം. അവോക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഇതിന് ഈ പ്രശ്‌നങ്ങൾക്കെല്ലാം പോംവഴിയാണ്.മാസ്ക് തയാറാക്കാൻ ആദ്യം പഴുത്ത അവക്കാഡോ പഴം പൾപ്പായി ഉടച്ചെടുക്കണം. ഇനി ഇതിലേയ്‌ക്ക് രണ്ട് ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മുപ്പത് മിനിറ്റിന് ശേഷം കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇവ പരീക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ, അവക്കാഡോ പഴം ഉടച്ച് പൾപ്പ് ആക്കിയതും രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും ഇതേ ഗുണം നൽകും.

തലമുടി കൊഴിച്ചിലും താരനും തടയാനും തലമുടി തഴച്ചു വളരാനും അവക്കാഡോ പഴം കൊണ്ടുള്ള ഹെയര്‍ മാസ്ക് ഉപയോഗിക്കാം. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവക്കാഡോ. ഇവയില്‍ ബയോട്ടിനും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കേശസംരക്ഷണത്തിന് മികച്ചതാണ്.

ഇതിനായി പഴുത്ത അവക്കാഡോയുടെ പകുതി ഭാഗവും ഒരു ടേബിൾ സ്പൂൺ തേനും ഒരു ബൗളിൽ എടുത്ത് നല്ലപോലെ ഉടച്ചെടുക്കുക. ഇനി ഇതിലേയ്‌ക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ശേഷം ഇതിലേയ്‌ക്ക് കുറച്ച് തുള്ളി എസൻഷ്യൽ ഓയില്‍ ചേര്‍ക്കാം. ഇനി ഈ മാസ്ക് ശിരോചർമ്മത്തിലും തലമുടിയിലും തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഈ അവോക്കാഡോ മാസ്ക് പരീക്ഷിക്കാം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...