Vismaya News
Connect with us

Hi, what are you looking for?

TECH

ഹോണര്‍ എക്‌സ്9ബി വിപണിയിൽ എത്തി; വിലയും സവിശേഷതകളും അറിയാം

മിഡ് റേഞ്ച് സെഗ്മെന്റില്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ തിരയുന്നവര്‍ക്കായി ഹോണര്‍ എക്‌സ്9ബി ഇന്ത്യന്‍ വിപണിയിലും എത്തി. മറ്റ് ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നും വ്യത്യസ്തമായി വളഞ്ഞ പാനലാണ് ഇവയ്‌ക്ക് നല്‍കിയിരിക്കുന്നത്.അൾട്രാ-ബൗൺസ് 360° ആൻ്റി ഡ്രോപ്പ് റെസിസ്റ്റൻസും അത്യാധുനിക കുഷ്യനിംഗ് ടെക്നോളജിയുമാണ് ഹോണർ എക്സ്9ബി 5ജിയുടെ ഡിസ്പ്ലേയുടെ കരുത്ത്. 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്.ഇതിലെ ഡിസ്പ്ലേയുടെ മികവിന്റെ സാക്ഷ്യപത്രമായി സ്വിറ്റ്‌സർലൻഡിന്റെ SGS -ൽ നിന്ന് ഫൈവ് സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതായി കമ്പനി പറയുന്നു.

സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 എസ്ഒസി പ്രോസസറിലാണ് പ്രവര്‍ത്തനം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്കായി ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.108 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ എന്നിങ്ങനെയാണ് ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഹോണര്‍ എക്‌സ്9ബി മോഡലിന്റെ ഇന്ത്യന്‍ വിപണി വില 25,999 രൂപയാണ്.ഹോണർ X9b 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനും (429PPI) ഉള്ള 6.78- ഇഞ്ച് അ‌ൾട്രാ ക്ലിയർ അ‌മോലെഡ് ഡിസ്‌പ്ലേയാണ് ഹോണർ X9b-യിലുള്ളത്. 1920Hz PWM ഡിമ്മിംഗ് ടെക്‌നോളജിയും ഹാർഡ്‌വെയർ ലെവൽ ലോ ബ്ലൂ ലൈറ്റും ഈ ഫോണിലുണ്ട്.ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്, ഒപ്പം 12GB റാമും 20ജിബി വരെ വെർച്വൽ റാമും 256ജിബി വരെ സ്റ്റോറേജും ഉണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഹോണർ എക്സ്9ബി 5ജി പ്രവർത്തിക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...