Vismaya News
Connect with us

Hi, what are you looking for?

COOKERY

കൊതിയൂറും മത്തി അച്ചാർ തയ്യാറാക്കി നോക്കിയാലോ

മാംസ്യാഹാരം കഴിക്കുന്നവർ ഏറെ ഇഷ്ട്ടപ്പെടുന്ന മത്സ്യമാണ് മത്തി, ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യങ്ങൾ ആണ് മത്തി. കുഞ്ഞൻ ആണെങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ മത്തിയ്‌ക്ക് ഉണ്ട്.

മൽസ്യ വിഭവങ്ങളിൽ ഗുണഗണങ്ങൾ ഏറെ കൂടുതലാണ് മത്തിക്ക്.സ്ഥിരമായി കഴിക്കാൻ പറ്റിയ ഒരു മത്സ്യമാണ് മത്തി.ചാള , സാർഡൈൻ (Sardine) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് മത്തി.

മത്തി കൊണ്ട് പലതരത്തിൽ കറി വെയ്‌ക്കാൻ പറ്റും. മതി എങ്ങനെ വെച്ചാലും കഴിക്കാൻ നല്ല രുചിയാണ്. കറി വയ്‌ക്കാനും പൊരിക്കാനും മാത്രമല്ല രുചികരമായ അച്ചാറും മത്തി വെച്ചു തയാറാക്കാം. നോക്കാം മത്തി അച്ചാർ ഇടുന്നതെങ്ങനെയെന്ന്.

ആവശ്യമായ ചേരുവകള്‍

മത്തി(ചാള) 7
മുളകുപൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
കായപ്പൊടി 1/2 ടീസ്പൂണ്‍
കടുക് കാല്‍ ടീസ്പൂണ്‍
ഉലുവ കാല്‍ ടീസ്പൂണ്‍
നല്ലെണ്ണ 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് 1 എണ്ണം
കറി വേപ്പില ഒരു തണ്ട്
ഉപ്പ് ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

നന്നായി കഴുകിയെടുത്ത മത്തിയിലേക്ക് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. അരമണിക്കൂര്‍ മാറ്റി വെയ്‌ക്കുക. ശേഷം ഒരു പാനിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം മത്തി പൊരിച്ചെടുക്കുക. അതിനുശേഷം പൊരിച്ചെടുത്ത എണ്ണയിലേക്ക് കടുക് ഉലുവ എന്നിവ ചേര്‍ത്ത് വറുത്തെടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് വഴറ്റിയെടുക്കുക.കറിവേപ്പില കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളകു പൊടി, മഞ്ഞള്‍പ്പൊടി, കായപ്പൊടി എന്നിവ പച്ചമണം പോകുന്നതു വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് വിനാഗിരിയും കുറച്ച് ചൂടു വെള്ളവും ചേര്‍ത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ശേഷം പൊരിച്ചെടുത്ത മത്തി അതിലേക്ക് ഇട്ടു യോജിപ്പിച്ചെടുക്കുക.പാകത്തിനു ഉപ്പും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ചെറുതീയില്‍ ഒരു മുന്ന് മിനിറ്റ് വയ്‌ക്കുക. നാവില്‍ രുചിയേറും മത്തി അച്ചാര്‍ റെഡി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...