Vismaya News
Connect with us

Hi, what are you looking for?

HEALTH

തുളസിയില ചായ കുടിച്ചുനോക്കു; രോഗങ്ങൾ പമ്പകടക്കും

ഔഷധ സസ്യങ്ങളിൽ തുളസിക്ക് വലിയ പ്രാധാന്യമുണ്ട്. വിവിധ രോഗങ്ങൾക്കുള്ള ഒറ്റമൂലി കൂടിയാണ് തുളസി. ജലദോഷം, പനി,കഫക്കെട്ട്,ചുമ എന്നിങ്ങനെ നിരവധി രോഗങ്ങൾക്ക് തുളസിയില ഉപയോഗിക്കുന്നുണ്ട്. വീട്ടിൽ തുളസിയുണ്ടെങ്കിൽ ഇനി ചായയുണ്ടാക്കുമ്പോൾ ഒരു തുളസിയില കൂടി ചേർക്കാം. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുന്നു

തുളസി ചായ കുടിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ജലദോഷം, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തടയുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും കെട്ടികിടക്കുന്ന കഫം പുറന്തള്ളാനും തുളസിയില നല്ലതാണ്.

സമ്മർദം കുറക്കാൻ സഹായിക്കുന്നു

സ്‌ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിർത്താൻ തുളസി ചായ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. തുളസി ചായ കോർട്ടിസോളിന്റെ അളവ് താഴ്‌ത്തുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള സമ്മർദവും ഉത്കണ്ഠയും കുറയ്‌ക്കാൻ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

തുളസി ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നു.

പല്ലിന്റെയും വായുടെയും ആരോഗ്യത്തിന്

തുളസി ഇലകൾക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ദിവസേന തുളസി ചായ കുടിക്കുന്നത് വായിലെ ദോഷകരമായ ബാക്ടീരിയകളെയും അണുക്കളെയും ചെറുക്കാൻ സഹായിക്കും. തുളസി ചായയ്‌ക്ക് മൗത്ത് ഫ്രെഷ്‌നറായി പ്രവർത്തിച്ച് വായ്‌നാറ്റം തടയാനും കഴിവുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...