Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

നടൻ സുദേവ് നായരും മോഡൽ അമർദീപ് കൗറും വിവാഹിതരായി

 

നടൻ സുദേവ് നായരും മോഡൽ അമർദീപ് കൗറും വിവാഹിതരായി. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹിതരായത്.

2014ൽ സൗമിക് സെൻ സംവിധാനം ചെയ്ത ‘ഗുലാബ് ഗാംഗ്’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സുദേവ് നായർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു.

മൈ ലൈഫ് പാർട്ണർ,അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിനെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മ പർവ്വം, 19 ആം നൂറ്റാണ്ട് തുറമുഖം എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങൾ സുദേവിന്റേതായി പുറത്തിറങ്ങി.

പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദ്രയുടെയും മകനായ സുദേവ് നായർ മുംബൈയിലാണ് ജനിച്ച് വളർന്നത്. അഭിനയത്തിൽ പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദാനന്തര ബിരുദവും ബ്രേക്ക് ഡാൻസ്, പാർക്കർ, കരാട്ടെ, ബോക്സിങ്, കളരിപ്പയറ്റ് തുടങ്ങിയവയിൽ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്.

അണ്ടർ 16 ദേശീയ ഗെയിംസിൽ 2001ൽ ഹൈജമ്പ് വെങ്കല മെഡൽ നേട്ടവും സുദേവിനെ തേടിയെത്തി. ആദ്യ മലയാള ചിത്രമായ ‘മൈ ലൈഫ് പാർട്ണർ’  ലൂടെ സംസ്ഥാന പുരസ്കാരവും സുദേവ് കരസ്ഥമാക്കി. മലയാളത്തിലും കന്നടയിലും ഹിന്ദിയിലും ആയി ഇതിനകം 20 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...