Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്. തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രം ഈ മാസം ഒടിടിയിൽ എത്തുമെന്നാണ് പുതിയ സൂചനകൾ. ഹോട്ട്സ്റ്റാർ വഴിയാകും സ്ട്രീമിം​ഗ്. ജനുവരി 25നാണ് സിനിമ തിയേറ്ററിലെത്തിയത്.

സൊനാലി കുൽക്കർണി,ഹരീഷ് പേരടി, ഡാനിഷ് സേഠ്, മണികണ്ഠൻ ആചാരി, മനോജ് മോസസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഫെബ്രുവരി 23 മുതൽ മലൈക്കോട്ടൈ വാലിബൻ സ്ട്രീം ചെയ്യുക എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. നിരൂപക പ്രശംസ നേടിയ ചിത്രത്തിനെതിരെ സംഘടിത ആക്രമണം നടന്നുവെന്ന് സംവിധായകനും നിർമ്മാതാവും ആരോപിച്ചിരുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ വാലിബന്റെ സ്ട്രീമിംഗ് അവകാശം എത്ര രൂപയ്‌ക്കാണ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. തിയേറ്ററുകളിൽ നിന്ന് സിനിമ മിസായവർ ഒടിടി റിലീസ് ഡേറ്റിനായി കാത്തിരിക്കുകയാണ്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. രാജസ്ഥാൻ, ചെന്നൈ, പുതുച്ചേരി എന്നീ സ്ഥലങ്ങളിലായി 130 ദിവസങ്ങളിലായിട്ടാണ് മലൈക്കോട്ടൈ വാലിബൻ ഷൂട്ട് ചെയ്തത്.

 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...