Vismaya News
Connect with us

Hi, what are you looking for?

HEALTH

വേനലിൽ ശരീരത്തെയും മനസ്സിനെയും തണുപ്പിക്കാൻ ഇതാ ഒരു കിടിലൻ ഡ്രിങ്ക്

ദിവസം കഴിയുന്തോറും കേരളത്തിൽ ചൂട് വർദ്ധിച്ചു വരികയാണ്. ചൂട് കാരണം പുറത്തിറങ്ങാനോ എന്തിന് പണിയെടുക്കാൻ കൂടി പറ്റാത്ത അവസ്ഥയാണ്. വേനൽക്കാലമായതോടെ അസുഖങ്ങളും ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്.

കടുത്ത വേനൽ ചൂടിൽ നിന്നും ശരീരത്തെയും മനസ്സിനെയും തണുപ്പിക്കുന്നതിനായി കിടിലൻ രുചിയിൽ ഹെല്‍ത്തിയായ ഒരു ഡ്രിങ്ക് തയ്യാറാക്കി നോക്കാം. ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ നെല്ലിക്ക ഉപയോഗിച്ചാണ് ഡ്രിങ്ക് തയ്യാറാക്കി എടുക്കുന്നത്.

കടുത്ത ചൂടിൽ ശരീരത്തിന് ഉന്മേഷം പകരുന്നതിന് ഈ ഡ്രിങ്ക് തീർച്ചയായും സഹായകരമാകും. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായിഒരു മിക്സിയുടെ ജാറിലേക്ക് രണ്ടോ മൂന്നോ നെല്ലിക്ക കുരു കളഞ്ഞ് ചെറുതായി അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കാം.

ഇതിലേക്ക് അല്പം പൊതിനയില, എരുവിന് ആവശ്യമായ പച്ചമുളക് എന്നിവ ചേർത്തു കൊടുക്കാം. തണുപ്പിച്ചെടുത്ത ഒരു ഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് ശേഷം നല്ലതുപോലെ അടിച്ചെടുക്കാം. ഇനി ഒരു സെർവിങ് ഗ്ലാസ്സിലേക്ക് അരിപ്പയിലൂടെ അരിച്ച് ഒഴിച്ച് സെർവ് ചെയ്യാവുന്നതാണ്. രുചികരവും ഹെൽത്തിയുമായ നെല്ലിക്ക ജ്യൂസ് റെഡി

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...