Vismaya News
Connect with us

Hi, what are you looking for?

AGRICULTURE

സമാധാനം തരും പീസ് ലില്ലി; ഈ ചെടി വീട്ടിനുള്ളില്‍ വെച്ച് നോക്കൂ, മാറ്റം അറിയാം

ചെടികൾ വളർത്താൻ തുടങ്ങുന്നവർക്ക് പോലും വളർത്തിയെടുക്കാൻ പ്രയാസമില്ലാത്ത ചെടിയാണ്​ പീസ് ലില്ലി. ഇൻഡോർ ആയി വളർത്തുന്നതാണ്​ ഉചിതം.

ഒരുപാട്​ സംരക്ഷണം ആവശ്യമില്ലാത്തതിനാൽ ഓഫിസുകളിലും വീടുകളിലും വളർത്തിയെടുക്കാം. എന്നും വെള്ളം ഒഴിക്കണമെന്നില്ല. എന്നാൽ, വെള്ളം കൂടിപ്പോയാൽ ഇലകൾക്കെല്ലാം മഞ്ഞ നിറം വന്ന്​ ചീഞ്ഞ്​ പോകും.കടുംപച്ചനിറത്തിലാണ് ഇലകള്‍. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാല്‍ മതി. സൂര്യപ്രകാശം ഇല്ലാത്ത മുറികളില്‍ വളര്‍ത്താന്‍ പറ്റുന്ന ചെടിയാണിത്.

ഇൻഡോറായി വളർത്തുന്ന എല്ലാ ചെടികൾക്കും മണ്ണ്​ പരിശോധിച്ച ശേഷ മാത്രമേ വെള്ളം കൊടുക്കാവൂ. സ്​പാതിഫൈലം എന്നാണ് പീസ്​ ലില്ലിയുടെ ശാസ്​ത്രീയ നാമം.

അശുദ്ധവായു ശുദ്ധീകരിക്കാന്‍ കഴിവുള്ള സസ്യമാണിത്. കിടപ്പുമുറിയുടെ ഒരു മൂലയില്‍ വളര്‍ത്തിയാല്‍ നല്ല ഉറക്കം പ്രദാനം ചെയ്യാനും ഈ ചെടിക്ക് കഴിയുമത്രെ. രാത്രിയിലും ഓക്‌സിജന്‍ പുറത്തുവിടാന്‍ കഴിവുള്ള ചെടിയാണിത്.

വെള്ള ലില്ലി പൂവ് പോലുള്ള പൂവാണ് ഇതിന്റെത്​. ഈ പൂവിനെ സമാധാനത്തിന്റെയും ശാന്തിയുടെയും ചിഹ്നമായി കണക്കാക്കുന്നു. ഈ ചെടിക്ക് നെഗറ്റീവ് എനർജി മാറ്റി പോസിറ്റീവ്​ എനർജി നൽകാൻ കഴിയു​മെന്നാണ് വിശ്വാസം.

അന്തരീക്ഷ മാലിന്യങ്ങളെ ശുദ്ധക്കരിക്കാൻ പീസ്​ ലില്ലിക്ക്​ കഴിയുമെന്നും അതുവഴി അലർജി പോലുള്ളവ ഒഴിവാകു​െമന്നും വിശ്വാസമുണ്ട്​പൂപ്പലിൽ നിന്ന്​ മുക്​തിനേടാൻ ഈ ചെടി സഹായിക്കുന്നതായും പറയപ്പെടുന്നു.

ഒരുപാട് ഈർപ്പം ഉള്ള സ്ഥലങ്ങളായ വാഷ് റൂം, ബാത്ത്​ റൂം, അടുക്കള എന്നിവിടങ്ങളിലെ ഈർപം വലിച്ചെടുക്കുന്നതിനാൽ പൂപ്പൽ ഒഴിവായിക്കിട്ടുന്നു. ഹ്യൂമിഡിറ്റി ഇഷ്​ട്ടപെടുന്ന ചെടിയാണിത്.

ഇല വെച്ചും തണ്ട് വെച്ചും കിളിപ്പിച്ചെടുക്കാം. ഏറ്റവും നല്ലത് വേര് ഭാഗത്തു നിന്നു മാറ്റി വളർത്തുന്നതാണ്. ഇത് എത് സീസണിൽ വേണമെങ്കിലും മാറ്റി വെക്കാം. വെള്ളത്തിലും വളർത്തിയെടിക്കാം. ആഴ്ചയിലൊരിക്കൽ ഇലകൾ തുടച്ചു വൃത്തിയാക്കണം.

സാധാരണ ചെടികളുടെ വളം തന്നെയാണ് ഉപയോഗിക്കേണ്ടത്​. ഇൻഡോർ ആകുമ്പോൾ ഗാർഡൻ സോയിൽ, ചകിരിച്ചോറ്​ തുടങ്ങിയവ ചേർക്കാം. വെള്ള പോട്ടിൽ വെക്കുമ്പോൾ പൂവോട് കൂടി നിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.

അതുപോലെ വളപ്രയോഗവും ശ്രദ്ധിക്കണം. മിതമായ രീതിയില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വളപ്രയോഗം നടത്താവൂ. പാത്രത്തില്‍ നിന്നും പുറത്തേക്ക് വളരാന്‍ തുടങ്ങിയാല്‍ പോട്ടിങ്ങ് മിശ്രിതം മാറ്റി നിറച്ച് വീണ്ടും നടാവുന്നതാണ്. അങ്ങനെ മാറ്റുമ്പോള്‍ ആദ്യം നടാനുപയോഗിച്ച പാത്രത്തേക്കാള്‍ രണ്ട് ഇഞ്ച് വലിയ പാത്രത്തിലേക്കാണ് മാറ്റി നടേണ്ടത്.

പീസ് ലില്ലിയുടെ ഇലകള്‍ മുറിക്കുള്ളിലെ പൊടികള്‍ വലിച്ചെടുക്കുന്നതിനാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇലകള്‍ കഴുകുകയോ തുടച്ചുകളയുകയോ വേണം. ഷവറിന് കീഴിലോ വെള്ളം വരുന്ന ടാപ്പിന് കീഴിലോ കാണിച്ച് ഇലകളുടെ മുകളില്‍ വെള്ളം വീഴ്‌ത്തി കഴുകാവുന്നതാണ്. എന്നിട്ട് നന്നായി തുണി ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കണം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...